പഴയ കല്ലറയ്ക്കൽ കുഞ്ഞുവർക്കി - മറിയാമ്മ

Pazhaya Kallarackal Kunjuvarkey and Mariyamma

മത്തായിയുടെ അഞ്ചാമത്തെ പുത്രനായ കുഞ്ഞുവർക്കി 1810-ൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം പുളിങ്കുന്നിൽ പുത്തൻപുരയിൽ മാത്യവിൻറെ പുത്രിയായ മറിയാമ്മയെ വിവാഹം ചെയ്തു. പഴയ കല്ലറയ്ക്കൽ കുടുംബത്തിൽത്തന്നെയായിരുന്നു അദ്ദേഹത്തിൻറെ താമസം. കുഞ്ഞുവർക്കിക്കു് മത്തായി, മറിയ, മാത്തു, ഏലി, കുരുവിള, മാത്തു, ചാച്ചി, അന്ന എന്നിങ്ങനെ എട്ട് സന്താ നങ്ങൾ ജനിച്ചു. 1845-ൽ കുഞ്ഞുവർക്കി, മുൻപു് വാങ്ങിയിരുന്ന കൊല്ലങ്കളത്തു പുരയിടത്തിൽ ഒരു വീടു പണിയിക്കുകയും കുടുംബസഹിതം അവിടേയ്ക്കു താമസം മാറ്റുകയും ചെയ്തു. പഴയ കല്ലറയ്ക്കൽവീട് പൊളിച്ചു പണിയണമെന്നുള്ള ഉദ്ദേശത്തോടുകൂടിയായിരുന്നു ഈ പ്രവൃത്തി.

കുഞ്ഞുവർക്കിയുടെ ആദ്യപുത്രനായ മത്തായിയെക്കൊണ്ടു് കിഴക്കേത്തലക്കൽ കുടുംബത്തിലെ ചാക്കോയുടെ പുത്രിയായ മറിയയെ കല്യാണം കഴിപ്പിച്ചു. രണ്ടു സന്താനങ്ങൾ ജനിച്ചശേഷം മത്തായിയുടെ ഭാരൃ അകാലചരമമടഞ്ഞു. പിന്നീടു മത്തായി കുറുമ്പനാടത്തു പുത്തൻ വീട്ടിൽ കുടുംബത്തിലെ ഏലിയെ പുനർവിവാഹം ചെയ്തു.

കുഞ്ഞുവർക്കിയുടെ രണ്ടാമത്തെ സന്താനമായ മറിയയെ വിവാഹം ചെയ്തതു് തോട്ടയ്ക്കാട്ട് കൊണ്ടാടിക്കൽ വീട്ടിലെ വർക്കിയെന്ന യുവാവായിരുന്നു.

മൂന്നാമത്തെ സന്താനമായ മാത്തുവാകട്ടെ, നിർഭാഗ്യവശാൽ ബാല്യത്തിൽത്തന്നെ മരിച്ചുപോയി.

നാലാമത്തെ സന്താനമായ ഏലിയെ കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കൽ കുടുംബത്തിലെ കുഞ്ഞാക്കോയേക്കൊണ്ടു് വിവാഹം കഴിപ്പിച്ചു.

അഞ്ചാമത്തെ സന്താനമായ കുരുവിളയാകട്ടെ, ചമ്പക്കുളത്തു മാപ്പിളശ്ശേരി കുടുംബത്തിലെ ഉമ്മൻ എന്നയാളുടെ പുത്രി ചാച്ചിയെ വിവാഹംചെയ്തു.

ആറാം സന്താനമായ മാത്തു അപകടനിലയിൽ വെടിയേറ്റു മൃതിയടഞ്ഞു.

ഏഴാമത്തെ സന്താനമായ ചാച്ചിയെ മീനച്ചിൽ കിഴവറയാറ്റുകരയിൽ തറപ്പേൽ ഈപ്പൻ വിവാഹം ചെയ്തു.

എട്ടാമത്തെ സന്താനമായ അന്ന ബാല്യകാലത്തുതന്നെ മരിച്ചുപോയി.

നാലാം തലമുറക്കാരനായ മേൽവിവരിച്ച കുഞ്ഞു വർക്കിയുടെ പ്രധാന തൊഴിൽ കച്ചവടമായിരുന്നു, നെല്ലം പണവും പലിശയ്ക്കും കൊടുത്തും വാങ്ങിയും കഴിഞ്ഞുവന്നതിനും പുറമെ മറ്റു പല ബിസിനസ്സിലുമേർപ്പെടുകയുണ്ടായി. മുഞ്ഞനാട്ടു് മാത്തൻപിള്ള എന്നയാളുമായി പങ്കുചേർന്നു് സർക്കാർ മുളകുതൂക്കുകയും ചെയ്തിരുന്നു. പഴയപള്ളിക്കു വടക്കു വശത്തുള്ള പുരത്തറയും, മാധവച്ചേരിപുരത്തറയും അതിൻറെ കിഴക്കുവശത്തുള്ള പുരത്തറയും എഴുതിവാങ്ങിച്ചു. 1852-ൽ അദ്ദേഹം വില്ലിനിചേരിക്കലും, 1863-ൽ ആനത്താനം ചേരിക്കലും വാങ്ങി. ആനത്താനം ചേചരിക്കലിൻറെ വടക്കുഭാഗത്തുള്ള പുലിയുറുമ്പു പുന്നച്ചേരി, ആനക്കുഴി പുരയിടം, ഗണപതിക്ഷേത്രത്തിനു തെക്കുവശത്തുള്ള നന്താവനത്തിൽ പുരയിടം എന്നിവ വാങ്ങിയതും കുഞ്ഞുവർക്കിയുടെ നേട്ടങ്ങളത്രെ. മാത്രമല്ല, കാരിക്കാട്ടുചേരിക്കൽ, ഇരമല്ലൂർ ചേരിക്കൽ, കുതിരവൻകാവുചേരിക്കൽ, നെല്ലിമല ചേരിക്കൽ എന്നീ പുരയിടങ്ങൾ വാങ്ങിയതും ഇദ്ദേഹമത്രെ.

1865-ൽ പഴയ കല്ലറയ്ക്കൽ പുര പുതുക്കിപ്പണിതു. 1866-ൽ ആനത്താനത്തിൽ പബ്ളിക്കു് റോഡരുകിൽ ഒരു പീടികപണിതു കച്ചവടമാരംഭിച്ചു. പിന്നീടു് 1869-ൽ മകൻ കുരുവിളയെ പീടികയുടെ ചുമതലയേൽപിച്ചു്, ആനത്താനത്തിൽ ദേഹണ്ഡങ്ങൾ നടത്തി. 1878-ൽ വള്ളിക്കുഴിമററത്തിൽ നായരോടു് പുളിക്കലാത്തുപുരയിടവും, മാറുകാട്ടുപുരയിടവും ഒററിയെഴുതിവാങ്ങിച്ചു. ഈവിധമെല്ലാം കുടുംബസ്വത്തുക്കളെ പുഷ്ടിപ്പെടുത്തിയിരുന്നു.

1878 മകരമാസത്തിൽ തൻറെ പൗത്രിയായ ഏലിയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ പാലായിൽ പോയിരുന്ന അവസരത്തിൽ കുഞ്ഞുവർക്കിക്കു് കലശലായ സുഖക്കേടു ബാധിച്ചു. അദ്ദേഹത്തെ മഞ്ചലിൽ എടുത്തു കൊല്ലങ്കുളത്തുവീട്ടിൽ കൊണ്ടുവന്നു കിടത്തി. തൻറെ അന്തൃകാലം അടുത്തിരിക്കുന്നുവെന്നു മനസ്സിലാക്കിയ കുഞ്ഞുവർക്കി, പൂർവ്വികന്മാരേപ്പോലെ തന്നെ തനിക്കും പൂർവകുടുംബമായ പഴയങ്ങാടി കല്ലറയ്ക്കൽ വീട്ടിൽത്തന്നെ കിടന്നു മരിക്കണമെന്ന് അതിയായ ആഗ്രഹം പ്രകടിപ്പിച്ചു. പുത്രന്മാർ അദ്ദേഹത്തെ പിറേറദിവസം തന്നെ കല്ലറയ്ക്കൽ വീട്ടിലേക്കു കൊണ്ടുവന്നു രണ്ടു ദിവസത്തിനുശേഷം കുഞ്ഞുവർക്കി മരണമടഞ്ഞു. മരണസമയത്തു് അദ്ദേഹത്തിനു് 68 വയസ്സ് പ്രായമുണ്ടായിരുന്നു.

The above is excerpts from Kallarakal family history book that was printed in 1976. The English translation is given below:

Kunjuvarkey, the fifth son of Mathai, was born in 1810. After his education, he married Mariamma, the daughter of Mathai, in Puthanpura, Pulinkunnil. He lived in the old Kallarakkal family. Kunjuvarkey had eight children: Mathai, Maria, Mathu, Eli, Kuruvila, Mathu, Chachi and Anna. In 1845, Kunjuvarkey built a house on the land he had previously purchased at Kollenkalam and moved there with his family. This work was done with the intention of demolishing the old Kallarakkal house and building a new one.

Kunjuvarkai's first son, Mathai, was married to Maria, the daughter of Chacko of the Kizhakkethalakkal family. After the birth of two children, Mathai's wife died prematurely. Later, Mathai remarried to Eli of the family at a new house in Kurumbanadam.

Kunjuvarki's second child, Mary, was married to a young man named Varkey from the Kondadikkad family in Thottakkad.

The third child, Mathu, unfortunately died in infancy.

Eli, the fourth child, was married to Kunjako of the Kanjirapally Kizhakkethalakkal family.

The fifth child, Kuruvila, married Chachi, the daughter of Oommen of the Mappilassery family in Champakkulam.

The sixth child, Mathu, was shot and killed in an accident.

Chachi, the seventh child, was married to Tharappel Eepan in Kizhavarayattukara, Meenachil.

Anna, the eighth child, died in infancy.

The main occupation of the above-mentioned Kunju Varkey, a fourth generation member, was trading. In addition to buying and selling paddy, he also engaged in many other businesses. He had also joined hands with a man named Mathan Pillai of Munjanadtu and was a government official. He purchased the Purathara to the north of the old church, the Madhavacheri Purathara and the Purathara to the east of it. In 1852, he purchased Villinicherikkal and in 1863, the Anathanam Cherikkal. Kunju Varkey also purchased the Puliyarumbu Punnacheri to the north of the Anathanam Checharikkal, the Anakuzhi farm, and the Nanthavanathil farm to the south of the Ganapathi temple. He also purchased the Karikattucherikkal, Iramallur Cherikkal, Kuthiravankavu Cherikkal and Nellimala Cherikkal.

In 1865, he renovated the old Kallarakkal Pura. In 1866, he built a stall on the public road in Anathanam and started trading. Later, in 1869, he entrusted his son Kuruvila with the responsibility of the stall and performed rituals at Anathanam. In 1878, he purchased the Pulikalathu Pura and Marakattu Pura plots from the Nairs in Vallikkuzhimaratham. In all these ways, the family assets were enriched.

In the month of Makaram 1878, while he was in Pala to attend the wedding of his granddaughter Eli, Kunju Varkey fell ill with a severe illness. He was taken to his house in Kollankulam and laid to rest. Realizing that his end was near, Kunju Varkey expressed a strong desire to die at his ancestral home in Pazhyangadi, Kallarakkal, like his ancestors. His sons brought him to the Kallarakkal house the very next day and Kunju Varkey died two days later. He was 68 years old at the time of his death.