കുടുംബ ചരിത്രം (Malayalam History)
ഏഴാം തലമുറ – മാളിയേക്കൽ മത്തപ്പി (തൊമ്മി മത്തായി / മത്തായിച്ചൻ):
കുരുവിള തൊമ്മിയുടെ 11- ാമത്തെ സന്താനവും ഏഴാംതലമുറക്കാരനുമായ തൊമ്മി മത്തായി (മത്തായിച്ചൻ) 1916-ൽ ഭൂജാതനായി. വിദ്യാഭ്യാസാനന്തരം പാലായിൽ മേനാമ്പറമ്പിൽ കുഞ്ഞമ്മൻ പുത്രി പെണ്ണമ്മയെ വിവാഹം ചെയ്തു. ചൂണ്ടച്ചേരി (ചേന്നമല) പ്പറമ്പിൽ പിതാവു പണിയിച്ച വീട്ടിൽ താമസിക്കുന്നു. മത്തായിച്ചന് തോമസ്, ജോസഫ്, ഏലിക്കുട്ടി, മറിയമ്മ, കൊച്ചുത്രേസ്യാമ്മ, റോസമ്മ, മാത്യു എന്നീ ഏഴു സന്താനങ്ങളുണ്ടു്. ഇളയ സന്താനമായ മാത്യുവിനെ പ്രസവിച്ച് രണ്ടുമാസത്തിനുശേഷം പെണ്ണമ്മ രോഗബാധിതയായി. 1960 ഫെബ്രുവരി 12-ന് ഇവർ മരണം പ്രാപിച്ചു.
1. തോമസുകുട്ടി (തോമസ്) • ബാംഗളൂർ
ആദ്യത്തെ സന്താനമായ തോമസുകുട്ടി 1943 മാർച്ച് 1- ാം തീയതി ജനിച്ചു. എൻജിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബാംഗളൂരിൽ ഒരു കമ്പനിയിൽ ജോലിനോക്കുന്നു.
2. ജോസഫ് (ഔസേപ്പച്ചൻ), C.A. • കാഞ്ഞിരപ്പള്ളി
രണ്ടാമത്തെ സന്താനമായ ജോസഫ് (ഔസേപ്പച്ചൻ) Chartered Accountancy പാസ്സായി കാഞ്ഞിരപ്പള്ളിയിൽ തന്നെ ജോലി നോക്കുന്നു.
3. ഏലിക്കുട്ടി • കല്ലുകളത്തിൽ, ചങ്ങനാശേരി
3- ാമത്തെ സന്താനമായ ഏലിക്കുട്ടിയെ ചങ്ങനാശേരി കല്ലുകളത്തിൽ ചെറിയാൻ ജോസഫിന്റെ പുത്രൻ മാമ്മച്ചൻ 1973 സെപ്തംബർ 16-നു് വിവാഹം കഴിച്ചു.
4. മറിയമ്മ, B.A.
നാലാമത്തെ സന്താനമായ മറിയമ്മ ബി.എ. പാസ്സായ ശേഷം പിതാവിനോടൊത്തു താമസിക്കുന്നു.
5, 6 & 7. കൊച്ചുത്രേസ്യാമ്മ, റോസമ്മ, മാത്യു
അഞ്ചാമത്തെ സന്താനമായ കൊച്ചുത്രേസ്യാ 1955 മെയ് 5-നു ജനിച്ചു. വിദ്യാഭ്യാസം തുടരുന്നു. 6- ാമത്തേതും 7- ാമത്തേതും സന്താനങ്ങളായ റോസമ്മ (1958 ജനുവരി 8), മാത്യു (1960 ജനുവരി 1) എന്നിവർ വിദ്യാഭ്യാസം നടത്തുന്നു.
Family History (English Translation)
Seventh Generation – Maliackal Mathai (Thommy Mathai / Mathayichan / Mathappi):
Thommy Mathai (Mathayichan) Maliackal, the eleventh child of Kuruvila Thommy and a seventh-generation member of the family, was born in 1916. Following his education, he married Pennamma, daughter of Kunjamman of the Menamparambil family in Palai. He resides in the house constructed by his father at Chundacherry (Chennamala) Parambu. Mathayichan and Pennamma were blessed with seven children: Thomas, Joseph, Aelikutty, Mariyamma, Kochuthresiamma, Rosamma, and Mathew. Two months after giving birth to their youngest child, Mathew, Pennamma fell ill and passed away on February 12, 1960.
1. Thomaskutty (Thomas) • Bangalore (b. March 1, 1943)
Their firstborn child, Thomaskutty, was born on March 1, 1943. After completing his Engineering education, he is employed at a company in Bangalore.
2. Joseph (Ouseppachan), C.A. • Kanjirappally
Their second child, Joseph (Ouseppachan), passed Chartered Accountancy (C.A.) and practices in Kanjirappally.
3. Aelikutty • Kallukulathil, Changanacherry
The third child, Aelikutty, was married on September 16, 1973 to Mammachan, son of Cherian Joseph of Kallukulathil, Changanacherry.
4. Mariyamma, B.A.
The fourth child, Mariyamma, after passing her B.A. degree, resides together with her father.
5, 6 & 7. Kochuthresiamma, Rosamma & Mathew
The fifth child, Kochuthresia (Kochuthresiamma), was born on May 5, 1955, and is continuing her education. The sixth and seventh children, Rosamma (born January 8, 1958) and Mathew (born January 1, 1960), are pursuing their studies.