മൂന്നാം തലമുറ

Mathai and Mariya മത്തായി മറിയ

കല്ലറക്കൽ കുടുംബ ചരിത്ര പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു.

മൂന്നാം തലമുറക്കാരനായ മത്തായി കാലത്തിനനുസരിച്ചു് എല്ലാ വിദ്യാഭ്യാസവും നേടി. മാത്രമല്ല, ആയുധാഭ്യാസത്തിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നുവെന്നു ചരിത്രം അനുശാസിക്കുന്നു. പ്രസ്തുത മത്തായി എന്ന പൂർവ്വികൻറെ വാളും, പരിചയും മറ്റും കുടുംബത്തു സൂക്ഷിച്ചിട്ടുള്ളതു് ഗ്രന്ഥകർത്താവായ ആറാംതലമുറക്കാരനും കണ്ടിട്ടുണ്ടു്.

മൂന്നാം തലമുറക്കാരനായ മത്തായി 18-ാം നൂററാണ്ടിൻറെ അന്ത്യദശകത്തിൽ നെടുങ്കുന്നത്തു് “മുക്കാട്ടു്” കുടുംബത്തിലെ ചാക്കോയുടെ പുത്രി മറിയയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്കു് ഇട്ടിയവിരാ, കുഞ്ചാക്കോ, കുരുവിള, മത്തായി, കുഞ്ഞുവർക്കി എന്നിങ്ങനെ 5 പുരുഷ സന്താനങ്ങൾ ജനിച്ചു.

കുടുംബകാരൃങ്ങളിൽ അതീവ തല്പരനായിരുന്ന മത്തായി കുടുംബത്തിൽ അടിമകളായുണ്ടായിരുന്ന “പുലയുരു” ടെയും, “ഉള്ളാടന്മാരു”ടെയും സഹായത്തോടെ മലകളിൽ കൃഷിയിറക്കി കുടുംബസ്വത്തു വർദ്ധിപ്പിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.

ഈ അടിമകളുടെ സന്തതി പരമ്പരയിൽപ്പെട്ടവർ ഇതെഴുതുന്നയാളിൻറെ ജീവിതകാലത്തും കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. അവർ കുടുബാംഗങ്ങളെ “കുഞ്ഞുതമ്പുരാൻ” എന്നു് ഉപചാരപൂർവം വിളിക്കുകയും, വനവിഭവങ്ങളായ, തേൻ, മെഴുക് മുതലായവ കല്ലറക്കൽ കുടുംബത്തിൻറെ എല്ലാ ശാഖകളിലും കൊണ്ടെക്കൊടുക്കുകയും ചെയ്യുന്നത് ഞാൻ തന്നെ കണ്ടിട്ടുള്ളതാണു്.

കൂടാതെ പുളിയ്ക്കുൽ പുരയിടം വിലയ്ക്കു വാങ്ങിയതും മത്തായി തന്നെ. പ്രസ്തുത പുരയിടം “കല്ലറയ്ക്കൽ പുളിക്കൽ” എന്നാണ് അറിയപ്പെട്ടിരുന്നതു്. കല്ലറയ്ക്കൽ വീടു സ്ഥിതിചെയ്തിരുന്ന വലിയവീട്ടിൽ പുരയിടത്തിൻറെ കിഴക്കേ വീതാംശത്തിൽ നിന്നും കുറേ സ്ഥലം ക്രിസ്തുവർഷം 1802-ൽ പുത്തൻപുരയിൽ കൊച്ചീപ്പത്തരകനു്, ഒറ്റിയാധരാവകാശപ്രകാരം കൊടുത്തിരുന്നു. അങ്ങാടിയിൽ വലിയ വീട്ടിൽ തൊമ്മി ഒററിയാധാരപ്രകാരം കൊടുത്തിരുന്ന പ്രസ്തുത സ്ഥലം മത്തായി തിരിച്ചെടുത്തു് കുടുംബവസ്തുക്കളോടു് ചേർത്തതിനും രേഖകളുണ്ടു്.

ഈവിധമെല്ലാം കുടുംബകാരൃങ്ങളിൽ വ്യാപ്രുതനായിരുന്ന മത്തായി 1812-ാംമാണ്ടു് കാഞ്ഞിരപ്പള്ളി അങ്ങാടിയിലെ വലിയ വീട്ടിൽ വച്ചു് ഇഹലോകവാസം വെടിഞഞ്ഞു. മത്തായിയുടെ മരണം കേവലം മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നതു്. മത്തായിയുടെ ഭാരൃയും, മുക്കാട്ടു കുടുംബാംഗവുമായിരുന്ന മറിയ, അപ്പനില്ലാത്ത അഞ്ചു സന്താനങ്ങളേയും, പരാശ്രയം കൂടാതെ വളർത്തി. വിവാഹപ്രായമെത്തിയപ്പോൾ പുത്രന്മാരെ കുടുംബസ്ഥിതിക്കനുസൃതമായി പാരമ്പരൃമുള്ള കുടുംബങ്ങളിൽനിന്നും വിവാഹം കഴിപ്പിച്ചു. കുടുംബ പരിപാലനയിൽ നിർണ്ണായകമായ പങ്കുവഹിച്ച മറിയയെ പിൻഗാമികൾ നന്ദിയോടും, സ്നേഹത്തോടും എന്നെന്നും അനുസ്മരിക്കേണ്ടതാകുന്നു. പുത്രന്മാരുടെ പരിചരണയിൽ കഴിഞ്ഞുകൂടിയ മറിയ 1838-ൽ അങ്ങാടിയിൽ കല്ലറയ്ക്കൽ വീട്ടിൽവച്ചു മരണമടഞ്ഞതായി പ്രസ്തുത കുടുംബത്തിൽ മരിച്ചുപോയവരുടെ ലിസ്റ്റിൽ കാണുന്നു.

The following is from Kallarackal family history book that was printed in 1976

The third generation Mathai received all the education according to the times. Moreover, history dictates that he was also proficient in weapon training. The sixth generation author has also seen that sword, shield, etc. of the said ancestor Mathai were kept in the family.

The third generation Mathai married Mariya, the daughter of Chacko of the “Mukkattu” family of Nedumkunnam in the last decade of the 18th century. The couple had 5 male children, namely Ittiyavira, Kunchacko, Kuruvila, Mathai and Kunjuvarkey.

Mathai, who was very interested in family affairs, played a significant role in increasing the family property by cultivating crops in the hills with the help of the “Pulayuru” and “Ulladans” who were slaves in the family.

The descendants of these slaves were associated with the family during the lifetime of the writer. I have seen them politely address the family members as “Kunjuthampuran” and bring forest products like honey, wax etc. to all the branches of the Kallarakkal family.

It was also Mathai who bought the Pulikkal farm. The said farm was known as “Kallarackal Pulikkal”. In the year 1802, a certain amount of land from the eastern part of the farm in the large house where the Kallarackal house was located was given to Puthenpura Kocheeppchatharakan on the basis of ottiyadharaprakaram (a kind of lease). There are also records that show Mathai took back the said leased land.

Mathai, who was busy with all this family matters, passed away in 1812 at the big house in Kanjirapally Angadi. It can be understood that Mathai was only thirty-three years old when he died. Mathai's wife, Mariya, who was a member of the Mukkattu family, raised her five fatherless children without any help from anyone. When they reached marriageable age, her sons were married off to families with traditional lineage according to their family status. Mariya, who played a decisive role in the upkeep of the family, should be remembered with gratitude and love by her descendants forever. Mariya, who spent her life in the care of her sons, died in 1838 at her house in Kallarackal, Angadi, as is seen in the list of those who died in the said family.