ഏഴാം തലമുറ • Seventh Generation

മത്തായിച്ചൻ കരിക്കാട്ടുറുമ്പിൽ – ഏലിക്കുട്ടി വെട്ടത്തു്
KunjuVarkey Mathew (Mathayichan) Karickatturumpil – Aelikutty Vettathu

കരിക്കാട്ടുറുമ്പിൽ കുടുംബം, കാഞ്ഞിരപ്പള്ളി • Karickatturumpil Ancestral Home, Kanjirapally • (Dec 4, 1912 – Aug 4, 1965)

🏠 Home (Main Family Tree) →
മത്തായിച്ചൻ കരിക്കാട്ടുറുമ്പിൽ – ഏലിക്കുട്ടി വെട്ടത്തു് (Aelikutty Vettathu, Palai • 10th Child of Kuruvila KunjuVarkey) Marykutty m. K.J. John Kattumana Georgekutty m. Rosamma Pallithanam Aeliyamma, B.Sc. m. C. Joseph Chengalathu Chachiyamma m. Dr. K.C. George Kuryachan m. Jessy Perumballichira Rosamma m. Joy Mangalappally, B.E. Chackochan m. Rosamma Kodankandath Thresiamma m. Thomas Ettuparayil, B.E. Infant 1 (died at birth) Infant 2 (died at birth)

സന്താനപരമ്പര • Three-Generation Descendants Overview

മത്തായിച്ചൻ – ഏലിക്കുട്ടി ദമ്പതികളുടെ സന്താനങ്ങളും അവരുടെ കുടുംബങ്ങളും (8 & 9 തലമുറകൾ)

1. Marykutty (മേരിക്കുട്ടി)

m. K.J. John, B.A., B.L., H.D.C., Kattumana, Vaikom

Marriage: April 10, 1961 • Govt. Service • b. July 10, 1939

Children (9th Gen): 6
  • Vavachan (വാവച്ചൻ)
  • Ancy (ആൻസി)
  • Mathachan (മാത്തച്ചൻ)
  • Lincy (ലിൻസി)
  • Jancy (ജാൻസി)
  • Princy (പ്രിൻസി)

2. Georgekutty (ജോർജുകുട്ടി)

m. Rosamma Pallithanam, Kainakary (Kainady)

Marriage: Sept 14, 1967 • Estate Management • b. Dec 12, 1941

Children (9th Gen): 2
  • Shaly (ഷാലി)
  • Mathachan (മാത്തച്ചൻ)

3. Aeliyamma (ഏലിയാമ്മ), B.Sc.

m. C. Joseph, B.Sc., Chengalathuparambil, Chengalom

Marriage: Jan 3, 1966 • Residence: Nilambur • b. Oct 6, 1944

Children (9th Gen): 3
  • Suji (സുജി)
  • Sali (സലി)
  • Sumi (സുമി)

4. Chachiyamma (ചാച്ചിയമ്മ)

m. Dr. K.C. George, B.Sc., M.B.B.S., Kadalikkattil, Palai

Marriage: Aug 30, 1966 • Residence: Vadakara, Malabar • b. Dec 15, 1945

Children (9th Gen): 2
  • Tojo (ടോജോ)
  • Santhosh (സന്തോഷ്)

5. Kuryachan (കുര്യച്ചൻ)

m. Jessy Perumballichira, Kothamangalam

Marriage: June 15, 1970 • St. Xavier's College Alumnus • b. May 15, 1947

Child (9th Gen): 1
  • Manoj (മനോജ്)

6. Rosamma (റോസമ്മ)

m. Joy Mangalappally, B.Sc., B.E. (Chemical), Kidangara

Marriage: Dec 30, 1968 • Residence: Mavoor (Calicut) • b. Feb 5, 1949

Children (9th Gen): 4
  • Meryl (മെറിൽ)
  • Namitha (നമിതാ)
  • Tony (ടോണി)
  • Sonia (സോണിയാ)

7. Chackochan (ചാക്കോച്ചൻ)

m. Rosamma Kodankandath, Manaloor (Thrissur)

Marriage: Dec 29, 1974 • Residence: Ancestral Home • b. May 28, 1950

Family:
  • Studied at S.B. College, Changanacherry
  • Resides in the ancestral home

8. Thresiamma (ത്രേസ്യാമ്മ)

m. Thomas Ettuparayil, B.Sc., B.E.

Education & Residence: Amalagiri College • Lives with Parents • b. Jan 7, 1952

Child (9th Gen): 1
  • Georgie (ജോർജ്ജി)

9. Infant 1

Ninth child of Mathayichan & Aelikutty

Status: Passed away at birth (ജനനത്തോടുകൂടി മരണം പ്രാപിച്ചു)

10. Infant 2

Tenth child of Mathayichan & Aelikutty

Status: Passed away at birth (ജനനത്തോടുകൂടി മരണം പ്രാപിച്ചു)

കുടുംബ ചരിത്രം (Malayalam History)

ഏഴാം തലമുറ – മത്തായിച്ചൻ കരിക്കാട്ടുറുമ്പിൽ:

കുരുവിള കുഞ്ഞുവർക്കിയുടെ 10- ാമത്തെ സന്താനവും മുൻവിവരിച്ചവരുടെയെല്ലാം ഇളയ സഹോദരനുമായ കുഞ്ഞുവർക്കി മത്തായി 1912 ഡിസംബർ 4-നു ഭൂജാതനായി. മലയാള വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലീഷ് വിദ്യാഭ്യാസം തുടർന്ന് ഇൻറർമീഡിയറ്റു് പാസ്സായി. ഇതിനുശേഷം 1938 ജനുവരി 23- ാം തീയതി പാലായിൽ വെട്ടത്തു കുർയ്യൻറെ പുത്രി ഏലിക്കുട്ടിയെ വിവാഹം ചെയ്തതായി മുൻപു് പ്രസ്താവിച്ചല്ലോ. ഇദ്ദേഹം മാതാപിതാക്കന്മാരോടൊന്നിച്ചാണു് താമസിച്ചിരുന്നതു്. വില്ലിനിതോട്ടത്തിലെ റബർ, നാളികേരം മുതലായ ദേഹണ്ഡങ്ങളിലെ ആദായമെടുത്തും, വെട്ടിത്താത്ത നിലത്തു കൃഷി ചെയ്തും വന്നിരുന്നു. പുഞ്ച നിലങ്ങളിലെ പാട്ടം കിട്ടുന്നതായ നെല്ലു് വിളവെടുപ്പനുസരിച്ചുള്ളതു കൊടുത്തു വില വാങ്ങിക്കയും, ബാക്കിയുള്ള നെല്ല് കൊണ്ടുവന്നു് ജ്യേഷ്ഠസഹോദരങ്ങൾക്കും, കുടുംബത്തിലും ഏല്പിക്കയും ചെയ്തിരുന്നു. 1956-ൽ പാമ്പാടുംപാറ വില്ലേജിലുള്ള ചേമ്പളത്തും, തുടർന്നു ഉടുമ്പഞ്ചോല വില്ലേജിൽ തിങ്കൾക്കാട് എന്ന സ്ഥലത്തും ഗവണ്മെൻറ ഭൂമി വെട്ടിത്തെളിച്ചു് കുത്തകപ്പാട്ട വ്യവസ്ഥയിൽ ഏലം കൃഷിചെയ്ത് ആദായമെടുത്തുവന്നു.

ഈ കാലയളവിൽ മത്തായിച്ചനു് മേരിക്കുട്ടി, ജോർജുകുട്ടി, ഏലിയാമ്മ, ചാച്ചിയമ്മ, കുരൃച്ചൻ, റോസമ്മ, ചാക്കോച്ചൻ, ത്രേസൃാമ്മ എന്നീ എട്ടു സന്താനങ്ങൾക്കു ശേഷം രണ്ടു കുട്ടികൾ ജനിക്കുകയും ജനനത്തോടുകൂടിത്തന്നെ മരണം പ്രാപിക്കയും ചെയ്തു.

ഇങ്ങനെ മാതാപിതാക്കന്മാരോടും സന്താനങ്ങളോടും കൂടി താമസിച്ചുവരവെ, പിതാവായ കുരുവിള കുഞ്ഞുവർക്കിയുടെ വാർദ്ധക്യസഹജമായ അസുഖം വർദ്ധിച്ചു. ഇതേത്തുടർന്ന് ഒരു വർഷത്തിനുശേഷം 1957 ആഗസ്റ്റ് 8- ാംതീയതി സീമന്തപുത്രനായ ബ. കുരുവിളയച്ചനിൽ നിന്നും അന്ത്യകൂദാശകളെല്ലാം സ്വീകരിച്ചു് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ചു. 9- ാം തീയതി ഉച്ചകഴിഞ്ഞു് പാലാ രൂപതയുടെ അഭിവന്ദ്യമെത്രാനായ സെബാസ്റ്റൃൻ വയലിൽ തിരുമേനിയുടെയും, സഹോദരനായ ഫാ. മാതൃു S.J. യുടെയും, മററനേകം വൈദികരുടെയും, കന്യാസ്ത്രീകളുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ പ്രത്യേകം തയ്യാർ ചെയ്തിരുന്ന കുടുംബകല്ലറയിൽ മൃതുദേഹം സംസ്മരിക്കുകയുണ്ടായി.

പിതാവു മരിച്ചു രണ്ടുകൊല്ലത്തിനുശേഷം മാതാവിനും അസുഖം ബാധിച്ചു. ഇതേത്തുടർന്ന് 1959 ഒക്ടോബർ 30- ാം തീയതി സീമന്തപുത്രനായ ബ. കുരുവിളയച്ചനിൽനിന്നും അന്ത്യകൂദാശകൾ സ്വീകരിച്ചു് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ചു. നവംബർ 1- ാം തീയതി സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും, മററനേകം വൈദികരുടേയും, ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിലും കുടുംബ കല്ലറയിൽ ശവ സംസ്കാരം നടത്തപ്പെട്ടു.

1. മേരിക്കുട്ടി • കാട്ടുമന, വൈക്കം

മത്തായിച്ചൻറെ ആദ്യത്തെ സന്താനമായ മേരിക്കുട്ടി 1939 ജൂലൈ 10-നു ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളേജ് വിദ്യാഭ്യാസം തുടർന്നു വരവെ 1961 ഏപ്രിൽ 10- ാംതീയതി 21- ാമത്തെ വയസ്സിൽ വൈക്കത്തു കാട്ടുമന കുടുംബത്തിൽ അഡ്വക്കേററായ ജോസഫിൻറെയും അന്നയുടേയും പുത്രനായ ഗവ. ജോലിയുള്ള K.J. ജോൺ B.A.B.L. H. D. C. വിവാഹം ചെയ്തു. ഇവർക്കു വാവച്ചൻ, ആൻസി, മാത്തച്ചൻ, ലിൻസി, ജാൻസി, പ്രിൻസി എന്നീ സന്താനങ്ങളുണ്ടു്.

മത്തായിച്ചന്റെ രോഗവും നിര്യാണവും

ഇങ്ങനെ ഐശ്വരൃപൂർണ്ണമായ കുടുംബജീവിതം നയിച്ചുവരവെ കുടുംബനാഥനായ മത്തായിച്ചൻ കാൻസർ രോഗബാധിതനായിത്തീർന്നു. ഇതേത്തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതിനുശേഷം, സ്വഗൃഹത്തിൽ തിരിച്ചുവന്നശേഷം വീണ്ടും രോഗബാധിതനായിത്തീരുകയും, 1965 ആഗസ്റ്റ് 4-നു മൂത്ത സഹോദരനായ കുരുവിളയച്ചനിൽനിന്നു് അന്ത്യകൂദാശകൾ സ്വീകരിച്ച് 52- ാമത്തെ വയസ്സിൽ കർത്താവിൽ ഭാഗ്യമരണം പ്രാപിക്കുകയും ചെയ്തു. മരിക്കുന്നതിനുമുമ്പു്, തന്റെ സന്താനങ്ങൾ ചെറുപ്പമായതിനാൽ അവർക്കു് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും, ഉപദേശങ്ങളും നൽകണമെന്നു ബ. കുരുവിളയച്ചനെ അടുത്തുവിളിച്ചു് അദ്ദേഹത്തോടു പറയുകയുണ്ടായി. 5-നു പാലാ രൂപതയുടെ മെത്രാൻ സെബാസ്റ്റ്യൻ വയലിൽ അവർകളുടെയും, ബ. കുരുവിളയച്ചന്റെയും, പിതൃസഹോദരനായ ഫാ. മാത്യു S.J. യുടെയും, ബന്ധുമിത്രാദികളും സ്വദേശികളുമടക്കം ഒരു വൻപിച്ച ജനാവലിയുടേയും സാന്നിദ്ധ്യത്തിൽ കാഞ്ഞിരപ്പള്ളി പള്ളി സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ ശവസംസ്കാരം നടത്തപ്പെട്ടു.

“More things are wrought by prayer, than this world of dreams.”
– Tennyson

2. ജോർജുകുട്ടി • പള്ളിത്താനം, കൈനടി

മത്തായിച്ചൻറെ രണ്ടാമത്തെ സന്താനവും മുത്ത പുത്രനുമായ ജോർജുകുട്ടി 1941 ഡിസംബർ 12- ാം തീയതി ഭൂജാതനായി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോളേജ് വിദ്യാഭ്യാസത്തിനു് S.B. കോളേജിൽ ചേർന്നു. അങ്ങനെ കോളേജ് വിദ്യാഭ്യാസം തുടർന്നു വരവേ, സ്വപിതാവിൻറെ അസുഖത്തെത്തുടർന്ന് വിദ്യാഭ്യാസം മുന്നോട്ടു നടത്തുവാൻ സാധിക്കാതെ വരികയും, കുടുംബകാരൃങ്ങളുടെ ചുമതല ഏറെറടുക്കുകയും ചെയ്തു. 1967 സെപ്റ്റംബർ 14- ാം തീയതി കൈനടി പള്ളിത്താനത്തു മാത്തുക്കുട്ടിയുടെയും തങ്കമ്മയുടേയും രണ്ടാമത്തെ പുത്രിയായ റോസമ്മയെ ജോർജുകുട്ടി വിവാഹം ചെയ്തു. ഇദ്ദേഹത്തിനു് ഷാലി, മാത്തച്ചൻ എന്നീ രണ്ടു സന്താനങ്ങളുണ്ടു്.

3. ഏലിയാമ്മ, B.Sc. • നിലമ്പൂർ

മൂന്നാമത്തെ സന്താനമായ ഏലിയാമ്മ 1944 ഒക്ടോബർ 6- ാം തീയതി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം അസംഷൻ കോളേജിൽനിന്നു് B.Sc., ബിരുദം നേടുകയും ചെയ്തു.

“Self-reverence, self-knowledge, self-control, These three alone leads to sovereign virtue.”
– Tennyson

അതിനുശേഷം 1966 ജനുവരി 3- ാം തീയതി, 21- ാമത്തെ വയസ്സിൽ ചെങ്ങളത്തു്, ചെങ്ങളത്തുപറമ്പിൽ തോമസിൻറെയും അന്നമ്മയുടേയും പുത്രനായ C. ജോസഫ് B.Sc., വിവാഹം ചെയ്യുകയും ചെയ്തു. സുജി, സലി, സുമി എന്നീ പുത്രിമാർ ഇവർക്കുണ്ടു്. കടുംബ സഹിതം നിലമ്പൂരിൽ താമസിച്ചുവരുന്നു.

4. ചാച്ചിയമ്മ • കദളിക്കാട്ടിൽ, വടകര

നാലാമത്തെ സന്താനമായ ചാച്ചിയമ്മ 1945 ഡിസംബർ 15-നു ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അസംഷൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കവേ, 21- ാമത്തെ വയസ്സിൽ 1966 ആഗസ്റ്റ് 30- ാം തീയതി പാലാ കദളിക്കാട്ടിൽ ചെറിയാച്ചൻറെയും റോസമ്മയുടേയും പുത്രനായ K.C. ജേർജ്ജ് B.Sc., M.B.B.S. വിവാഹം കഴിച്ചു. ഇവർ കുടുംബ സഹിതം മലബാറിലുള്ള വടകരയിൽ താമസിച്ചു വരുന്നു. ടോജോ, സന്തോഷ് എന്നീ പുത്രന്മാരുമുണ്ടു്.

5. കുര്യച്ചൻ • പെരുമ്പള്ളിച്ചിറ, കോതമംഗലം

മത്തായിച്ചൻറ അഞ്ചാമത്തെ സന്താനവും രണ്ടാമത്തെ പുത്രനുമായ കുര്യച്ചൻ 1947 മേയ് 15-നു ജനിച്ചു. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാഭ്യാസത്തെത്തുടർന്ന് തിരുവനന്തപുരം St. Xaviers കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം 1970 ജൂൺ 15- ാം തീയതി കോതമംഗലത്തു് പെരുമ്പള്ളിച്ചിറ ഔസേപ്പച്ചൻറെയും മേരിയുടെയും പുത്രിയായ ജെസ്സിയെ വിവാഹം ചെയ്തു. ഇവർക്കു മനോജ് എന്ന പുത്രനുമുണ്ടു്.

6. റോസമ്മ • മംഗലപ്പള്ളി, മാവൂർ

ആറാമത്തെ സന്താനമായ റോസമ്മ 1949 ഫെബ്രവരി 5-നു ജനിച്ചു. കോളേജ് വിദ്യാഭ്യാസം നടത്തി വരവെ, 20- ാമത്തെ വയസ്സിൽ 1968 ഡിസംബർ 30- ാം തീയതി കിടങ്ങറ മംഗലപ്പള്ളിയിൽ പ്രൊഫസർ M.T. കുരൃൻറെയും മറിയാമ്മയുടേയും പുത്രനായ ജോയി B.Sc. B. E. (കെമിക്കൽ) വിവാഹം കഴിച്ചു. ഇവർ കോഴിക്കോടിനടുത്തുള്ള മാവൂരിൽ താമസിച്ചുവരുന്നു. സന്താനങ്ങളായി മെറിൽ, നമിതാ, ടോണി, സോണിയാ എന്നിവരും ഉണ്ടു്.

7. ചാക്കോച്ചൻ • കോടങ്കണ്ടത്ത്, കാഞ്ഞിരപ്പള്ളി

ഏഴാമത്തെ സന്താനമായ ചാക്കോച്ചൻ 1950 മെയ് 28- ാം തീയതി ജനിച്ചു. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി S.B. കോളേജിൽ ചേർന്നു് B.A. ബിരുദത്തിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കവേ, 1974 ഡിസംബർ 29- ാം തീയതി തൃശൂരിനടുത്തുള്ള മണലൂരു് കോടങ്കണ്ടത്ത് കുടുംബത്തിൽ നിന്നും T.T. Joseph-ൻറെയും മറിയമ്മയുടേയും പുത്രിയായ റോസമ്മയെ വിവാഹം ചെയ്ത് കുടുംബത്തിൽതന്നെ താമസിച്ചുവരുന്നു.

8. ത്രേസ്യാമ്മ • എട്ടുപറയിൽ

എട്ടാമത്തെ സന്താനമായ ത്രേസൃാമ്മ 1952 ജനുവരി 7-നു ജനിച്ചു. ഹൈസ്കൂൾ വിദ്യാഭാസത്തിനു ശേഷം അതിരമ്പുഴ അമലഗിരി കോളേജിൽ പഠിച്ചുവരവെ 19- ാമത്തെ വയസിൽ എട്ടുപറയിൽ N. X. ജോർജ്ജിൻറയും ഏലിയാമ്മയുടേയും നാലാമത്തെ പുത്രനായ തോമസ് B.Sc., B. E. വിവാഹം കഴിച്ചു് സ്വഗൃഹത്തിൽ താമസിക്കുന്നു. സന്താനമായി ജോർജ്ജി എന്നൊരു പുത്രനുമുണ്ടു്.

9 & 10. ശൈശവത്തിൽ നിര്യാതരായ രണ്ടു സന്താനങ്ങൾ

മത്തായിച്ചൻ–ഏലിക്കുട്ടി ദമ്പതികൾക്ക് മേൽവിവരിച്ച എട്ടു സന്താനങ്ങൾക്കു ശേഷം രണ്ടു കുട്ടികൾ കൂടി ജനിക്കുകയും, ജനനത്തോടുകൂടിത്തന്നെ അവർ കർത്താവിൽ നിത്യവിശ്രമം പ്രാപിക്കുകയും ചെയ്തു.


Family History (English Translation)

Seventh Generation – Mathayichan Karickatturumpil:

KunjuVarkey Mathew (Mathayichan) Karickatturumpil, the tenth child of Kuruvila KunjuVarkey and the youngest of the siblings, was born on December 4, 1912. Following his early education in Malayalam, he pursued English studies and successfully passed the Intermediate examination. As previously recorded, he married Aelikutty, daughter of Kurian Vettathu of Palai, on January 23, 1938.

Mathayichan resided at the ancestral family homestead together with his venerable parents. He managed the agricultural income from rubber, coconut, and other plantations at the Villini estate, and actively cultivated the Vettithatha paddy lands. He collected paddy rentals from the puncha fields, sold the harvested grain as required by market conditions, and brought the remainder home to distribute faithfully among his elder brothers and the ancestral household. In 1956, he cleared government land under long-term lease (kuthakapattom) at Chembalam in Pampadumpara village, and subsequently at Thingalkadu in Udumbanchola village, cultivating cardamom and generating substantial family prosperity.

During this fruitful period, eight children were born to Mathayichan and Aelikutty: Marykutty, Georgekutty, Aeliyamma, Chachiyamma, Kuryachan, Rosamma, Chackochan, and Thresiamma. Following these eight children, two more children were born, both of whom passed away at birth.

While living together with his parents and children, his father, Kuruvila KunjuVarkey, experienced worsening age-related illnesses. After a year of decline, on August 8, 1957, he received the Last Rites from his eldest son, Rev. Fr. Kuruvila Kallarackal, and passed peacefully into eternity. On the afternoon of August 9, his mortal remains were solemnly laid to rest in the specially prepared family vault in the presence of Mar Sebastian Vayalil (Bishop of Palai), his brother Rev. Fr. Mathew S.J., numerous priests, religious sisters, and a large gathering of relatives and friends.

Two years after his father's demise, his mother also fell ill. On October 30, 1959, having received the Holy Viaticum and Last Rites from Rev. Fr. Kuruvila, she departed blessed in the Lord. Her funeral was conducted on November 1, officiated primarily by Bishop Mar Sebastian Vayalil alongside many priests and grieving family members.

1. Marykutty • Kattumana House, Vaikom (b. July 10, 1939)

Mathayichan's firstborn child, Marykutty, was born on July 10, 1939. After high school and during her collegiate studies, on April 10, 1961 (at age 21), she married K.J. John, B.A., B.L., H.D.C., who held a government post and was the son of Advocate Joseph and Anna of the Kattumana family in Vaikom. They are blessed with six children: Vavachan, Ancy, Mathachan, Lincy, Jancy, and Princy.

Illness and Pious Demise of Mathayichan

While enjoying a prosperous and blessed family life, the family patriarch, Mathayichan, fell afflicted with cancer. He was admitted to the Thiruvananthapuram Medical College Hospital for specialist treatment. After returning home, the illness recurred, and on August 4, 1965, having devoutly received the Last Rites from his eldest brother Rev. Fr. Kuruvila, he entered into his eternal rest at the age of 52. Before passing away, aware that his children were still quite young, he called Fr. Kuruvila to his bedside and earnestly entrusted his children to his elder brother's loving counsel and guidance. On August 5, in the presence of Bishop Mar Sebastian Vayalil, Rev. Fr. Kuruvila, his paternal uncle Rev. Fr. Mathew S.J., and an immense throng of relatives, parishioners, and friends, his funeral was solemnized at the family vault in the cemetery of Kanjirapally St. Dominic's Church.

“More things are wrought by prayer, than this world of dreams.”
– Alfred Lord Tennyson

2. Georgekutty • Palampra (b. Dec 12, 1941)

Mathayichan's second child and eldest son, Georgekutty, was born on December 12, 1941. After completing high school, he joined S.B. College, Changanacherry for higher education. Due to his father's sudden illness, he had to discontinue his college education and assume the heavy responsibilities of managing family affairs and agricultural estates. On September 14, 1967, Georgekutty married Rosamma, second daughter of Mathukkutty and Thankamma Pallithanam of Kainakary (Kainady). They have two children: Shaly and Mathachan.

3. Aeliyamma, B.Sc. • Chengalathuparambil, Nilambur (b. Oct 6, 1944)

The third child, Aeliyamma, was born on October 6, 1944. After high school, she earned her B.Sc. degree from Assumption College, Changanacherry.

“Self-reverence, self-knowledge, self-control, These three alone leads to sovereign virtue.”
– Alfred Lord Tennyson

Subsequently, on January 3, 1966 (at age 21), she married C. Joseph, B.Sc., son of Thomas and Annamma Chengalathuparambil of Chengalom. They have three daughters: Suji, Sali, and Sumi. They reside with their family in Nilambur.

4. Chachiyamma • Kadalikkattil, Vadakara (b. Dec 15, 1945)

The fourth child, Chachiyamma, was born on December 15, 1945. After high school, while studying at Assumption College, she married on August 30, 1966 (at age 21) Dr. K.C. George, B.Sc., M.B.B.S., son of Cheriyachan and Rosamma Kadalikkattil of Palai. They reside with their family in Vadakara, Malabar, and have two sons: Tojo and Santhosh.

5. Kuryachan • Kanjirapally (b. May 15, 1947)

Mathayichan's fifth child and second son, Kuryachan, was born on May 15, 1947. Following English medium high school studies, he pursued college education at St. Xavier's College, Thiruvananthapuram. On June 15, 1970, he married Jessy, daughter of Ouseppachan and Mary Perumballichira of Kothamangalam. They have a son named Manoj.

6. Rosamma • Mangalappally, Mavoor (b. Feb 5, 1949)

The sixth child, Rosamma, was born on February 5, 1949. During her college studies, on December 30, 1968 (at age 20), she married Joy, B.Sc., B.E. (Chemical Engineering), son of Prof. M.T. Kurian and Mariyamma Mangalappally of Kidangara. They reside in Mavoor near Kozhikode (Calicut) and have four children: Meryl, Namitha, Tony, and Sonia.

7. Chackochan • Kanjirapally, Ancestral Home (b. May 28, 1950)

The seventh child, Chackochan, was born on May 28, 1950. After English medium high school, he enrolled at S.B. College, Changanacherry for his B.A. degree. On December 29, 1974, he married Rosamma, daughter of T.T. Joseph and Mariyamma of the Kodankandath family of Manaloor near Thrissur. They reside at the ancestral family homestead in Kanjirapally.

8. Thresiamma • Ettuparayil (b. Jan 7, 1952)

The eighth child, Thresiamma, was born on January 7, 1952. Following high school, while studying at Amalagiri College, Athirampuzha, at age 19 she married Thomas, B.Sc., B.E., fourth son of N.X. George and Aeliyamma Ettuparayil. They reside in their own residence and have a son named Georgie.

9 & 10. Two Children (Passed Away at Birth)

Following the eight children described above, two more children were born to Mathayichan and Aelikutty, both of whom departed to heavenly bliss immediately upon birth.