ഏഴാം തലമുറ • Seventh Generation

ഫാ. കുരുവിള കല്ലറയ്ക്കൽ (കരിക്കാട്ടുറുമ്പിൽ)
Rev. Fr. Kuruvila Kallarackal • Diocesan Priest (Changanacherry)

കരിക്കാട്ടുറുമ്പിൽ, കാഞ്ഞിരപ്പള്ളി • Karickatturumpil, Kanjirapally • (Born: May 12, 1892 • Ordained: Dec 16, 1923)

🏠 Home (Main Family Tree) →
Heritage • പൈതൃകം

7th Generation • ഏഴാം തലമുറ (കല്ലറയ്ക്കൽ കരിക്കാട്ടുറുമ്പിൽ)

Archdiocese of Changanacherry • ചങ്ങനാശേരി അതിരൂപത

Parents: Kuruvila KunjuVarkey Karickatturumpil (6th Gen) & Mariya Perekkattu (First Son)

Birth: May 12, 1892 (Edavam 1, 1067 M.E.)

Seminary & Ordination: Kandy Papal Seminary (1916–1923); Ordained Priest Dec 16, 1923

Educational Service: Warden & Religion Teacher at S.B. College & High School; Manager, St. Joseph's Orphanage Press (1933)

Erumely Estate & Missions (1935–1969): Manager, Kudukkuvally Diocesan Rubber Estate (34 Years)

Founder & Builder: St. Thomas High School Erumely, Clarist Convent Erumely, Erumely Parish & Kannimala Church

“കർത്താവേ, എന്റെ ഹൃദയം അഹങ്കരിച്ചില്ല... ഇസ്രായേൽ ഇന്നും എന്നേക്കും കർത്താവിനെ ആശ്രയിക്കട്ടെ.” • (Psalm 130 / 131)

ഫാ. കുരുവിള കല്ലറയ്ക്കൽ (കരിക്കാട്ടുറുമ്പിൽ) – ജീവചരിത്രവും സേവനചരിത്രവും

കരിക്കാട്ടുറുമ്പിൽ കുരുവിള കുഞ്ഞുവർക്കിയുടെ ആദ്യപുത്രൻ • ഏഴാം തലമുറ • (ജനനം: 1892 മെയ് 12)

ആറാംതലമുറക്കാരനായ കല്ലറയ്ക്കൽ കരിയ്ക്കാട്ടുറുമ്പിൽ കുരുവിള കുഞ്ഞുവർക്കിയുടെ ആദ്യപുത്രനായ കുഞ്ഞുവർക്കി കുരുവിള 1892 (ഇടവം 1- ാംതീയതി) മെയ് 12-- ാം തീയതി ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളിയിലും ഭരണങ്ങാനത്തുമായി നടത്തിയശേഷം, കൊല്ലങ്കുളത്തു കുട്ടിയച്ചനുമൊത്തു് S.B. ഹൈസ്കൂളിൽ 1st Form-ൽ നിന്നു ഇരുവരുമൊരുമിച്ചു് ബ. വലിയപുരയ്ക്കലച്ചന്റെ ശിക്ഷണത്തിൽ ബോർഡിംഗിൽ താമസിച്ചുകൊണ്ടു് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കുരുവിളയും, കുട്ടിയച്ചനും, കരിമ്പനാൽ കുഞ്ഞമ്മച്ചനുംകൂടി തൃശിനാപ്പള്ളിയിൽ Intermediate ക്ലാസിൽ ചേർന്നു. 1915-ൽ കുരുവിള ചങ്ങനാശേരി പെററി സെമിനാരിയിൽ ചേർന്നു. ഇതിനുശേഷം 1916 ജനുവരിയിൽ സെബാസ്ററ്യൻ മറ്റം (ഭരണങ്ങാനം), മാത്യു മണ്ണൂരാമ്പറമ്പിൽ (പാലാ) ഇവരുമൊത്ത് കുരുവിള കാൻഡി പേപ്പൽ സെമിനാരിയിൽ ചേർന്നു് വൈദികപഠനം ആരംഭിച്ചു. എട്ടു വർഷത്തെ പഠനത്തിനുശേഷം മൂവരും 1923 ഡിസംബർ 16- ാം തീയതി വൈദികപട്ടം സ്വീകരിച്ച് 17- ാം തീയതി നവപൂജാർപ്പണവും കഴിഞ്ഞു സ്വദേശത്തു മടങ്ങിയെത്തുകയുണ്ടായി.

അക്കാലത്തു് ചങ്ങനാശേരി പാറേപ്പള്ളിക്കടുത്തു നടത്തിയിരുന്ന S. B. College-ൽ ഹോസ്റ്റൽ വാർഡനും മതാദ്ധ്യാപകനുമായി മെത്രാനച്ചൻ തിരുമനസുകൊണ്ടു് ഫാ. കുരുവിളയെ നിയമിച്ചു. അതിനുശേഷം സെൻറ് ബർക്കുമാൻസ് ഹൈസ്കൂളിലെ ബോർഡിംഗ് മാനേജരും ഹൈസ്കൂൾ ക്ലാസുകളിലെ മതാദ്ധ്യാപകനുമായി ഫാ. കുരുവിള നിയമിതനായി. അക്കാലത്തെ Education Director ആയിരുന്ന ശ്രീ. രങ്കസ്വാമി അയ്യങ്കാർ, സ്വകാര്യ സ്കൂളുകളിൽ ക്ലാസുസമയത്തും മതപഠനം നടത്തുന്നതിനും അനുവാദം നൽകിയതിനെ തുടർന്നു, S.B. ഹൈസ്കൂൾ സെക്ഷനിൽ അന്നുണ്ടായിരുന്ന എട്ട് ഡിവിഷനിലും കൂടി ആഴ്ചയിൽ 24 പീരിയേഡ് മതപഠന ക്ലാസും നടത്തുന്നതിനുള്ള അസുലഭഭാഗ്യം ഫാ. കുരുവിളയ്കു ലഭിക്കുകയുണ്ടായി. ഇതിനുശേഷം 1933-ൽ ഫാ. കുരുവിളയെ സെൻറ് ജോസഫ് ഓർഫനേജ് പ്രസ്സ്, വീവിംഗ് സ്കൂൾ ഇവയുടെ മാനേജരായി നിയമിച്ചു. പ്രസ്തുത ജോലിയിൽ രണ്ടുവർഷം തികയുന്നതിനുമുമ്പ് 1935-ൽ കാളാശേരി മെത്രാനച്ചൻ തിരുമനസ്സുകൊണ്ടും ഇദ്ദേഹത്തെ എരുമേലിയിലുള്ള രൂപത വക തോട്ടത്തിന്റെ മാനേജരായി നിയമിച്ചു.

കുടുക്കവള്ളി റബർ തോട്ടം

കാളശേരി മെത്രാനച്ചൻ തിരുമനസ്സുകൊണ്ടും 1935-ൽ റോമിലേക്കു യാത്ര തിരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനുശേഷം പുറപ്പെടുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുമ്പു മാത്രമാണു് ഈ നിയമനം ഫാ. കുരുവിളയെ അറിയിച്ചതു്. തീർത്തും പുതിയ ഒരു രംഗത്തേക്കുള്ള ഈ നിയമനം കുരുവിളയച്ചനെ കുറെയൊക്കെ പരിഭ്രമചിത്തനാക്കിയെങ്കിലും, പിതാവിന്റെ കല്പനയനുസരിച്ച് സസന്തോഷം സ്വീകരിക്കുകയാണുണ്ടായതു്. തദനന്തരം ബ. ഇത്തിപ്പറമ്പിലച്ചനുമൊരുമിച്ചു് 1935 മെയ് 8- ാം തീയതി തോട്ടത്തിലെ പുതിയ ജോലി ഏറെറടുക്കുകയുണ്ടായി.

“മലയാളത്തെ മലയെല്ലാം
കാപ്പിയുമതുപോൽ തേയില പോയി;
റബ്ബറിനു മൂപ്പു ലഭിച്ചു തുടങ്ങി.
സ്വർണ്ണം കായ്ക്കും മരമെന്നത്രേ;
കവികുലമിതിനെ വർണ്ണിക്കുന്നു.” (ദീപിക)

എന്നും മററും കവികൾ പത്രങ്ങളിൽ പോലും എഴുതത്തക്കവിധത്തിൽ റബ്ബർ കൃഷിക്കാരും മററും കിഴക്കൻ മലകളിലേക്കും ജനങ്ങൾ തിങ്ങിക്കയറിക്കൊണ്ടിരുന്നു. 1915 നോടടുത്തു് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽനിന്നും എരുമേലി പ്രദേശങ്ങളിലേക്കും ഇപ്രകാരം ഒരു കുടിയേററപ്രസ്ഥാനം തന്നെ നടന്നു കഴിഞ്ഞിരുന്നു. ഇങ്ങനെ റബർതോട്ടങ്ങൾ സ്ഥാപിച്ചവരിൽ ഏററവും പ്രമുഖനായ ഒരാളായിരുന്നു കരിപ്പാപ്പറമ്പിൽ ചാക്കോച്ചൻ. അക്കാലത്തും ചങ്ങനാശേരി രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ കുര്യാളശേരി പിതാവിൻറയും, പെ.ബ. മോൺ. ജേക്കുബ് കല്ലറക്കൽ അവർകളുടെയും ആവശ്യപ്രകാരം രൂപത വകയായി ഒരു റബർതോട്ടം തുടങ്ങുന്നതിന്, തോട്ടവിദഗ്ദ്ധനായ ശ്രീമാൻ ചാക്കോച്ചൻ തന്നെയാണ് നിയമിതനായതു്. ഇദ്ദേഹം താൻ ഏറെറടുത്ത ജോലി എത്രയും വേഗം തന്നെ പൂർത്തിയാക്കി. 1920-22-നോടുകൂടി ഏകദേശം 130 ഏക്കർ സ്ഥലം കുടുക്കവള്ളിയിൽ രൂപതയ്ക്കുവേണ്ടി കൈവശപ്പെടുത്തി റബർ പ്ലാന്റ്റിംഗ് ചെയ്തുകഴിഞ്ഞിരുന്നു.

കർത്താവേ, എന്റെ ഹൃദയം അഹങ്കരിച്ചില്ല:
കണ്ണുകളിൽ അഹംഭാവം നിഴലിച്ചില്ല.
എന്റെ പരിധിയിൽക്കവിഞ്ഞ കാര്യങ്ങളിൽ
ഞാൻ ഒരിക്കലും ഇടപെട്ടില്ല.
മാതാവിന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലെ
ഞാൻ എന്നെത്തന്നെ വിനീതനാക്കി.
ഇസ്രായേൽ ഇന്നും എന്നേക്കും കർത്താവിനെ ആശ്രയിക്കട്ടെ.
— Ps. 130

ശ്രീമാൻ ചാക്കോച്ചനു സ്വന്തമായും മറ്റുവിധത്തിലും ആയിരത്തിനുമേൽ ഏക്കർ സ്ഥലത്തെ കാരൃങ്ങൾ അന്വേഷിക്കേണ്ടിയിരുന്നു. ഇക്കാരണത്താൽ അഭിവന്ദ്യ മെത്രാനച്ചൻ രൂപത വക തോട്ടത്തിൻ മേൽനോട്ടം ബ. കുരുവിനാക്കുന്നേലച്ചനേയും, പിന്നീടു് ബ. കോയിത്തറയച്ചനേയും ഏല്പിച്ചു. നാലഞ്ചുവർഷം സ്തുത്യർഹമായവിധം തോട്ടക്കാര്യങ്ങൾ നിർവഹിച്ച ശേഷം ബ. കോയിത്തറയച്ചനു് സുഖമില്ലാതെ തിരിച്ചുപോകേണ്ടി വന്നു. എന്നാൽ പിൽക്കാലം (1928-29-നുശേഷം) റബർ വില തീർത്തും ആദായകരമല്ലാത്തവിധം കുറഞ്ഞുപോയി. പിന്നീട് കുറേക്കാലത്തേക്ക്, തോട്ടത്തിൽ ജോലി നടന്നിരുന്നില്ല. ഇതിനുശേഷം 1933-34-നോടുകൂടി വീണ്ടും റബർവില ഉയർന്നുതുടങ്ങിയിരുന്നു. ഇക്കാലത്താണു് മെത്രാനച്ചൻ തിരുമനസ്സുകൊണ്ടു് തോട്ടം അന്വേഷണത്തിനും മറ്റുമായി ബ. കുരുവിളയച്ചനെ തോട്ടം മാനേജരായി നിയമിച്ചത്.

എരുമേലി പ്രദേശത്തെ റബർ കൃഷിക്കാരിൽ മുൻപന്തിയിൽ നിന്നിരുന്നതു കത്തോലിക്കർതന്നെയായിരുന്നു. എന്നാൽ കുടിയേറ്റക്കാരായ ഈ കത്തോലിക്കരുടെ ആദ്ധ്യാത്മികകാരൃങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകരൃങ്ങൾ അന്നു് വിരളമായിരുന്നു. ഈ പ്രദേശങ്ങളുടെയെല്ലാം വടക്കേ അറ്റത്താണ് പഴയ കൊരട്ടി പള്ളി സ്ഥിതിചെയ്തിരുന്നതു്. ഇന്നുള്ള മണിപ്പുഴ, കണ്ണിമല, വെച്ചൂച്ചിറ, എരുമേലി എന്നീ പള്ളികളൊന്നും അന്നില്ലായിരുന്നു. ഈ പള്ളികൾക്കെല്ലാം പകരം, ഞായറാഴ്ചക്കുർബ്ബാനയ്കും മററാദ്ധ്യാത്മികാവശ്യങ്ങൾക്കും ഇവിടങ്ങളിലെ ജനങ്ങളുടെ ഏകാവലംബം കുടുക്കവള്ളി തോട്ടത്തിലെ ചാപ്പൽ മാത്രമായിരുന്നു. തോട്ടം മാനേജ്മെൻറിനു പുറമേ ഈ വിസ്തൃതഭാഗം ജനങ്ങളുടെ ആദ്ധ്യാത്മികാവശ്യങ്ങൾ നിർവഹിക്കേണ്ടതും തോട്ടം മാനേജർ ഫാ. കുരുവിളയുടെ പരിപാടിയിലുൾപെട്ടിരുന്നു.

രൂപത വകയായി എരുമേലിയിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നു

എരുമേലിയിൽ ഒരു “മുടിചൂടാമന്നനെ”ന്ന വണ്ണം എല്ലാവരുടെയും സ്നേഹിതനും എല്ലാവർക്കും സംതൃപ്തനായിരുന്ന കരിപ്പാപ്പറമ്പിൽ ചാക്കോച്ചൻ, പിൽക്കാലം തൻറെ ദേഹണ്ഡങ്ങൾ മലബാറിലെ മണ്ണാർക്കാട്ടിലേക്കു മാറ്റിയതുമൂലം എരുമേലിക്കാർക് ചാക്കോച്ചനെ നഷ്ടപ്പെടേണ്ടതായി ഭവിച്ചു. മാത്രവുമല്ല ക്രമേണ ഇദ്ദേഹത്തിനു് എരുമേലിയിലുണ്ടായിരുന്നവയെല്ലാം തന്നെ ഉപേക്ഷിക്കേണ്ടതായും വന്നു. 1945-നോടടുത്ത് സ്വന്തമെന്നു പറയാവുന്നതായി ചാക്കോച്ചനു്, താൻ സ്ഥാപിച്ച മാനേജ്മെന്റും വഹിച്ചിരുന്ന ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സ്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമാണുണ്ടായിരുന്നത്. ഒടുവിൽ അത് ഏതെങ്കിലും സ്വകാരൃ ഏജൻസിയെ ഏല്പിക്കാൻ നിശ്ചയിച്ചവിവരം, ചാക്കോച്ചനും അദ്ദേഹത്തിൻറെ പുത്രൻ കെ.ജെ. തോമസും ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധിയെന്ന നിലയിൽ, ബ. കുരുവിളയച്ചനോടു് പല പ്രാവശ്യം നിർബന്ധിച്ചു പറയുകയുണ്ടായി. അതായതു്, ആ സ്കൂൾ മററാരും കൊണ്ടുപോകാതെ ചങ്ങനാശേരി രൂപതയിൽ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഏറ്റെടുക്കണമെന്നായിരുന്നു. കത്തോലിക്കാ സ്ഥാപനങ്ങളായി എരുമേലിയുടെ ചുററുപാടിൽ പഴയ കൊരട്ടി, മണിപ്പുഴ എന്നീ രണ്ടു ഇടവകകൾ അക്കാലത്തുണ്ടായിരുന്നെങ്കിലും, അവയുടെ കഴിവു കുറവുകൊണ്ടോ മറേറാ, ഈ സ്കൂൾ ഏറെറടുക്കുന്നതിൽ അവരാരും താല്പരൃം പ്രകടിപ്പിച്ചില്ല. ഇക്കാരണത്താൽ ചാക്കോച്ചന്റെ ഭാഗത്തുനിന്നും എരുമേലിക്കാരുടെ ഭാഗത്തുനിന്നും, സ്കൂൾ ഏറെറടുക്കണമെന്നുള്ള സമ്മർദ്ദം കുടുക്കവള്ളിതോട്ടം മാനേജരായ കുരുവിളയച്ചൻറ മേലാണുണ്ടായത്. ഇദ്ദേഹം കാരൃങ്ങളുടെ ഗൗരവം മനസിലാക്കി, വേണ്ട ആലോചനകൾ നടത്തിയശേഷം മെത്രാനച്ചൻ തിരുമേനിയെ ഇക്കാരൃം അറിയിച്ചു.

“ദിവസേന എന്നവണ്ണം വളർന്നുകൊണ്ടിരിക്കുന്ന എരുമേലിയിൽ ഭൂരിഭാഗവും കത്തോലിക്കരാണു്. ഇവിടങ്ങളിലെ കത്തോലിക്കർക്കോ, കത്തോലിക്കാ സ്ഥാപനങ്ങൾക്കോ ഈ സ്കൂൾ ഏറെറടുത്തു നടത്താനുള്ള കഴിവില്ല. ഈ സ്കൂൾ തീർച്ചയായും ഒരു ഹൈസ്കൂളായി തീരേണ്ടതാണു്. മറെറാരു സ്വകാരൃ ഏജൻസി ഇതു് ഏറെറടുത്തു് നടത്തുന്നതായാൽ ഇവിടങ്ങളിലെ കത്തോലിക്കർക്കു് തലയുയർത്തി നടക്കാൻ കഴിയാത്ത ഒരവസ്ഥ വരും; അത്രയ്ക്കു പ്രാധാന്യമുള്ള ഒരു സ്കൂളായിത്തീരും, ഇതു്” എന്നും മറ്റും ബ. കുരുവിളയച്ചൻ തിരുമേനിയെ ബോധിപ്പിച്ചു.

കാളാശേരി പിതാവു് തടസ്സമൊന്നും കൂടാതെ സ്കൂൾ രൂപതയിലേക്കു ഏറ്റെടുക്കുന്നതിനു സമ്മതിച്ചു. സ്കൂൾ കെട്ടിടം, സ്ഥലം, ഉപകരണങ്ങൾ ഇവയുടെ വിലയായി അയ്യായിരം (5000) രൂപ കൊടുത്തു് ആധാരം നടത്തുകയും ചെയ്തു. സ്കൂൾ നടത്തുന്നതിനു് ബ. കുരുവിളയച്ചനെത്തന്നെയാണ് നിയമിച്ചതു്. അന്നുമുതൽ സ്കൂൾ നടത്തിപ്പിനാവശ്യമായ എല്ലാവിധ ചെലവുകളും തോട്ടത്തിൽനിന്നാണ് വഹിച്ചിരുന്നതു്.

സ്കൂൾ ഏറെറടുത്തു അധികം താമസിയാതെ തന്നെ അതൊരു മിഡിൽ സ്കൂളായി ഉയർത്തി. പിന്നീടു് 1949-ൽ അതൊരു ഹൈസ്കൂളാക്കുന്നതിനുള്ള Government Sanction ലഭിച്ചു. ഇതോടുകൂടി Fr. Antony Kaithara B.A., L.T. യെ എരുമേലി ഇംഗ്ലീഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്റരായി മെത്രാനച്ചൻ നിയമിച്ചു. ഈ നിയമനം മുൻ മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റരായിരുന്ന T.T. Mathew B.A., L.T. യെ വല്ലാതെ ക്ഷോഭിപ്പിച്ചു.

Bishop's House, Changanacherry • 28th May, 1949

Rev. Fr. Kuruvilla,
I am sending tomorrow Fr. Antony Kaithara to you, in order to be appointed Headmaster of our new High School at Erumely. Please give him therefore the necessary orders. Heartily blessing you both and the School,

I am, + James Kalacherry,
Bishop of Changanacherry
To: Rev. Fr. K. Kallarackal, Erumely.

ഇദ്ദേഹവും പാർശ്വവർത്തികളും കൂടി ഒരു പ്രക്ഷോഭണത്തിനൊരുങ്ങിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഒരു വൈദികൻ സ്കൂളിൻറ ചാർജ്ജ് വഹിക്കുന്നത് ഭൂരിപക്ഷം പേർക്കും തൃപ്തികരമായിരുന്നു. എങ്കിലും ഫാ. കായിത്തറയും പിന്നീടു വന്ന ഹെഡ്മാസ്റ്റർമാർക്കും ററി.ററി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കുറെയൊക്കെ തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു; അത്രമാത്രം.

എരുമേലി മഠം

ഹൈസ്കൂൾ സ്ഥാപിച്ചതോടെ പ്രൈമറി വിഭാഗം മാററേണ്ടതായിവന്നു. അതിനായി ചങ്ങനാശേരിയിൽനിന്നും ക്ലാരമഠം സഭാംഗങ്ങളെ കൊണ്ടുവന്നു പ്രൈമറി വിഭാഗം അവരെ ഏല്പിക്കാൻ തീരുമാനിച്ചു. എന്നാൽ അവർക്കാവശ്യമായ താമസ സൗകരൃങ്ങൾ ഒന്നും അന്നില്ലായിരുന്നു. തല്ക്കാലം ഒരു മൂന്നു മാസത്തേക്കു എന്ന വിധത്തിൽ, ബ. കുരുവിളയച്ചൻ താൻ താമസിച്ചിരുന്ന ബംഗ്ലാവു് അവർക്കു വിട്ടുകൊടുത്തു. അവിടെ താമസിച്ചുകൊണ്ടു് ഒന്നര മൈലോളം അകലെയുള്ള എരുമേലിയിൽ പോയി പഠിപ്പിക്കാൻ ഏർപ്പാടുകൾ ചെയ്തു. എന്നാൽ കാരൃങ്ങളൊന്നും വിചാരിച്ചതുപോലെ നടന്നില്ല. മഠംകാർ പിന്നീട് മൂന്നു വർഷത്തോളം കുടുക്കവള്ളിയിൽ തന്നെ താമസിച്ചു്, എരുമേലിയിൽ പോയി പഠിപ്പിച്ചു കൊണ്ടിരുന്നു. ഇക്കാലയളവിൽ ശ്രീമാൻ M. M. Joseph മഠത്തിശേരി അവർകൾ മഠത്തിനു ദാനമായി കൊടുത്ത അരയേക്കർ സ്ഥലത്ത് മഠംകാർക്കു താമസിക്കുന്നതിനായി തോട്ടച്ചെലവിൽ ഒരു കെട്ടിടം പണി തീർത്തുകൊടുത്തതും കുരുവിളച്ചൻ തന്നെ. ഇതോടെ ഇവരുടെ താമസം കുടുക്കവള്ളിയിൽനിന്നും മാറി സ്കൂളിനടുത്തായി.

എരുമേലിയിൽ പള്ളി സ്ഥാപിക്കുന്നു

എരുമേലിക്കാരുടെ അടുത്ത ഒരു ആവശ്യം അവിടെ ഒരു പള്ളി ഉണ്ടാകേണ്ടതായിരുന്നു. സ്കൂൾ ഏറെറടുത്ത് അധികം താമസിയാതെതന്നെ ബ. കുരുവിളയച്ചൻ, പള്ളിക്കു പററിയ ഒരു സ്ഥലം കണ്ടുപിടിച്ചു കൈവശപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. സ്കൂൾ കോമ്പൗണ്ടിനു് വടക്കുവശത്തുള്ള സ്ഥലം കരിപ്പാപ്പറമ്പിക്കാരുടേതായിരുന്നു. അതിൻറെ ഉടമസ്ഥയായിരുന്ന ശ്രീമതി ഫിലോമിനാ ഡോമിനിക്കിനെ കുരുവിളയച്ചൻ അദ്ദേഹത്തിന്റെ ചിറ്റപ്പൻ എൻജിനീയർ ആനത്താനം K.C. Thomas മൊത്തു ചെന്നു കണ്ടു ഇക്കാര്യത്തെപ്പററി സംസാരിച്ചു. ബ. കുരുവിളയച്ചൻ നിർദ്ദേശിച്ച സ്ഥലത്തു് അരയേക്കർ സ്ഥലം തരുന്നതിനു് അവർ സസന്തോഷം സമ്മതിച്ചു. പിന്നീടു് ആ സ്ഥലം ശ്രീമതി ഫിലോമിനാമ്മയുടെ നിർദ്ദേശാനുസരണം ശ്രീമാൻ കെ.സി. തോമസ് തന്നെ അളന്നു തിരിച്ചു തന്നു. അധികം താമസിയാതെതന്നെ ആ സ്ഥലം പള്ളിക്കു ദാനമായി ആധാരം രജിസ്റ്ററാക്കപ്പെടുകയും ചെയ്തു. ആദ്യം ഇപ്പോഴുള്ള പള്ളിക്കു താഴെ ഒരു ഷെഡിൽ ബ. അന്തോനിയച്ചൻറ നേതൃത്വത്തിൽ ഒരു ചാപ്പൽ നടത്തി. പിന്നീടാണു് ചെമ്പകത്തുങ്കൽ പാപ്പൻ അവർകൾ സ്വന്തം ചെലവിൽ ഇപ്പോഴുള്ള പള്ളി പണിതുകൊടുത്തതും, എരുമേലി ഒരു ഇടവകയായിത്തീർന്നതും.

എരുമേലി സ്കൂൾ സ്ഥാപനത്തിൻറെ ആദ്യകാലങ്ങളിൽ ഫാ. കുരുവിള 1.5 മൈലകലെയുള്ള തോട്ടത്തിൽ നിന്നും മിക്കവാറും ദിവസേന എന്നപോലെ സ്കൂളിലേക്കു പൊയ്ക്കുണ്ടാണിരുന്നതു്. എന്നാൽ ഒരു സ്കൂളുണ്ടായി, ഒരു വൈദികനും സ്ഥലത്തായി, പിന്നീട് ഒരു ചാപ്പലും കൂടിയായപ്പോൾ; അഭിവന്ദ്യ കാവുകാട്ടു് തിരുമേനി മെത്രാനായി വന്നതിനുശേഷം തന്നെ എരുമേലി സ്കൂൾ മാനേജർ ജോലിയിൽനിന്നും മാറ്റിത്തരണമെന്നു ഇദ്ദേഹം നിർബന്ധപൂർവം പിതാവിനോടപേക്ഷിച്ചു. ഇതിൻറ ഫലമായി ബ. കുരുവിളയച്ചനെ സ്കൂളിൻറെ മാനേജർ ജോലിയിൽനിന്നും വിടുർത്തി, സ്കൂളിൻറെ എല്ലാക്കാരൃങ്ങളും ഫാ. ആൻറണി കായിത്തറ ബി.ഏ. എൽ.ററി. യെ തന്നെ ഏല്പിക്കുകയുണ്ടായി.

എരുമേലി സെൻറ് തോമസ് ഹൈസ്കൂൾ മാനേജർ കല്ലറയ്ക്കൽ ബ. കുരുവിളയച്ചനു് ആശീർവാദം:

താങ്കളുടെ അപേക്ഷയനുസരിച്ച് ടി സ്കൂൾ മാനേജ്മെന്റിൽനിന്നും താങ്കളെ വിടുർത്തി ആ സ്കൂൾ ഹെഡ് മാസ്റ്ററായിരിക്കുന്ന കായിത്തറ ബ. അന്തോനിയച്ചനെ മാനേജരായി നാം നിയമിക്കുന്നു. രണ്ടാഴ്ചയ്ക്കകം മാനേജ്മെൻറ് മാററത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണു്. ഈ കല്പനയുടെ ശരിപ്പകർപ്പ് ബ. അന്തോനിയച്ചൻ മേൽ നടപടികൾക്കായി കൊടുത്തുകൊള്ളണം.

ച. അരമന, 1952 ഏപ്രിൽ 1 — (ഒപ്പ് / മുദ്ര) മാത്യു കാവുകാട്ടു്, ച. രൂ. മെത്രാൻ

കണ്ണിമല പള്ളി

കുടുക്കവള്ളി തോട്ടത്തിലെ ചാപ്പൽ കൊണ്ടു് ഞായറാഴ്ച കുർബാനയും മറ്റ് ആദ്ധ്യാത്മിക കാരൃങ്ങളും നിർവഹിച്ചിരുന്നവരിൽ കണ്ണിമല ഭാഗത്തുള്ളവർക്കല്ലാത്തവർക്കെല്ലാം പള്ളിയും മറ്റുമുണ്ടായി. കണ്ണിമലയുള്ളവർക്കും അതിനുള്ള സൗകരൃം ഉണ്ടാക്കിക്കൊടുക്കേണ്ടതു് അവരുടെ ഒരത്യാവശ്യവുമായിരുന്നു. ഇതിനാൽ കണ്ണിമല നിവാസികളോടു് അവർക്കെല്ലാം സൗകരൃമുള്ള ഒരു സ്ഥലത്തു് കുർബാന അർപ്പിക്കത്തക്കവിധം താൽകാലികമായി ഒരു ഷെഡുണ്ടാക്കുന്നപക്ഷം, താൻ അവിടെ വന്നു ഞായറാഴ്ച കുർബാനയും മറ്റും നടത്തിത്തരുവാൻ തയാറാണെന്നു ബ. കുരുവിളയച്ചൻ പറയുകയുണ്ടായി. എന്നാൽ ഫാ. കുരുവിളയുടെ പ്രതീക്ഷയ്ക്കതീതമായി, ഒരാഴ്ച കഴിയുന്നതിനു മുമ്പുതന്നെ സ്ഥലം ഏർപ്പാടുചെയ്ത്, ഒരു ഷെഡും അവർ പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. പിന്നീടു വേണ്ട വൈദിക അനുവാദങ്ങളെല്ലാം സിദ്ധിച്ചശേഷം അവർക്കും ഞായറാഴ്ച കുർബാനയ്ക്കും മററുമുള്ള സൗകരൃങ്ങളുണ്ടായി.

അനന്തരം ഈശോ അരുൾ ചെയ്തു: ‘നിങ്ങളിലൊരുവൻ അർദ്ധ രാത്രിയിൽ തന്റെ സ്നേഹിതന്റെ അടുക്കൽ ചെന്നു് “സ്നേഹിതാ, എൻറ ഒരു മിത്രം യാത്രാമദ്ധേൃ ഇപ്പോൾ എൻറെ അടുക്കലെത്തിയിരിക്കുന്നു. അയാൾക്കു നൽകാൻ എന്റെ കൈവശം ഒന്നുമില്ലാത്തതിനാൽ, എനിക്കു മൂന്നപ്പം കടം തരണം” എന്നു പറയുകയും, അപരൻ അകത്തു നിന്നു, “എന്നെ അലട്ടല്ലേ; വാതിൽ അടച്ചുകഴിഞ്ഞു; ഞാനും കുട്ടികളും കിടന്നുകഴിഞ്ഞു; ആകയാൽ, എഴുന്നേററുവന്നു് ഇതു തരാൻ നിവൃത്തിയില്ല” എന്നു മറുപടി പറയുകയും ചെയ്യുന്നുവെന്നു സങ്കല്പിക്കുക. എങ്കിലും അവൻ തുറന്നു കതകിൽ മുട്ടിക്കൊണ്ടിരുന്നാൽ, അയാൾ തൻറെ സ്നേഹിതനാണെന്നു കരുതി അപരൻ എഴുനേറ്റു് അവനു് അപ്പം കൊടുക്കയില്ലെങ്കിലും, ആ നിർബന്ധത്തിനു വഴിപ്പെട്ട് അയാൾക്കു ആവശ്യമുള്ളതെല്ലാം കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.’ — (Luk. xi. 5)

പിന്നീടു രണ്ടു വർഷത്തോളം ആ ഷെഡിൽ തന്നെയാണ് കുർബാനയും മറ്റും നടന്നുകൊണ്ടിരുന്നതു്. എന്നാൽ ഒരു പള്ളി ഉണ്ടാകണമെങ്കിൽ ഒരു വൈദികൻ സ്ഥിരമായി അവിടെ താമസിച്ചുകൊണ്ടു കാരൃങ്ങൾ അന്വേഷിക്കേണ്ടതായിട്ടുണ്ടു്. അതിനാൽ കണ്ണിമലയുള്ള U.P. School-ൽ ഒരു വൈദികനെ ഹെഡ്മാസ്റ്ററായി നിയമിക്കുന്നതു് പള്ളിക്കും സ്കൂളിനും ഉപകാരപ്രദമായിരിക്കുമെന്ന വിവരം ഫാ. കുരുവിളയച്ചൻ മെത്രാനച്ചന്റെ ശ്രദ്ധയിൽപെടുത്തി. ഇതിൽ താല്പരൃം തോന്നിയ പിതാവ് അധികം താമസിയാതെ Fr. Mathew Alumkal B.A., L.T. യെ കണ്ണിമല പള്ളി വികാരിയും സ്കൂൾ ഹെഡ്മാസ്റ്ററും ആയി നിയമിച്ചു. ബ. ആലുങ്കലച്ചൻ കുറെ നാളത്തേക്കു കുടുക്കുവള്ളി ബംഗ്ലാവിൽ കുരുവിളയച്ചൻറെ കൂടെയാണു താമസിച്ചിരുന്നതു്.

RT. REV. DR. MATHEW KAVUKATT B.A., D.D. • Bishop of Changanacherry
Bishop's House, Changanacherry, T. C. State, S. India • 5-6-1955

Dear Rev. Father,
ബ. ആലുങ്കൽ മത്തായി അച്ചനെ കണ്ണിമല സ്കൂളിലെ ഹെഡ്മാസ്റ്ററായി ഇവിടുത്തെ ഹൈസ്കൂളിൽ നിന്നും സ്ഥലംമാററിയിരിക്കുകയാണ്. അച്ഛന്റെ കൂടെ തൽകാലം താമസിക്കുവാനാണു പറഞ്ഞിരിക്കുന്നത്. താമസ സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണമെന്നു താല്പര്യപ്പെടുന്നു.

With hearty blessing,
+ Mathew Kavukatt, Bp. of Changanacherry

പിന്നീടാണു് ഇടവകക്കാർ സ്കൂളിനടുത്തു അദ്ദേഹത്തിനു് താമസസൗകരൃം ഉണ്ടാക്കിക്കൊടുത്തതു്. ഇപ്പോഴുള്ള കണ്ണിമലപ്പള്ളിയും സ്ഥലവുമെല്ലാം ബ. ആലുങ്കലച്ചൻറെ പിന്നീടുള്ള പരിശ്രമഫലമായി ആകാരമെടുത്തിട്ടുള്ളതാണു്.

തോട്ടത്തിന്റെ പുരോഗതിയും വിശ്രമജീവിതവും (1935–1969)

ഇക്കാലങ്ങളിലെല്ലാം ബ. കുരുവിളയച്ചൻ കുടുക്കുവള്ളി തോട്ടത്തിൻറെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി അതീവ താല്പരൃം പ്രദർശിപ്പിച്ചിരുന്നു. തോട്ട ഭൂമി അതുവരെ പതിച്ചു കിട്ടിയില്ലായിരുന്നതു മൂലം ആദ്യ കാലങ്ങളിൽ ചില അനാശാസ്യ സംഭവങ്ങൾക്കിടയായിട്ടുണ്ടു്. ഫാ. കുരുവിള തോട്ടം ഏറെറടുത്തു് അധികം താമസിയാതെതന്നെ സർക്കാരിൽ തറവില, തടിവില ഇവ കെട്ടിവെച്ചു് തോട്ടം പതിച്ചെടുത്തു. പഴയ പുകപ്പുര മാററി 150 ഏക്കർ തോട്ടത്തിന് ആവശ്യമായ ഒരു പുകപ്പുരയും സ്റ്റോറും പണികഴിപ്പിച്ചു. തോട്ടത്തിൻ അതിർത്തികളെല്ലാം ശരിപ്പെടുത്തി കയ്യാലയും മറ്റും വച്ചു അടവാക്കി. തോട്ടത്തിന്റെ പല ഭാഗത്തും തൊഴിലാളികൾക്കാവശ്യമായ ലയങ്ങളും മറ്റും പണിതീർത്തു. ഇതിലെല്ലാം പ്രാധാന്യമുള്ളതാണ്, ഉല്പാദനശേഷിയുള്ള റബ്ബർ തൈകൾ ശേഖരിച്ച് തോട്ടം റീപ്ലാൻറിംഗ് നടത്തിയതു്. 1953-ൽ ആരംഭിച്ച് പല ഗഡുക്കളായി ഓരോരോ ഭാഗങ്ങൾ റീപ്ലാൻറിംഗ് നടത്തിയതുമൂലം വലിയ മുതൽമുടക്കു കൂടാതെ 150 ഏക്കർ റീപ്ലാൻറിംഗ് 1969-ൽ പൂർത്തിയാക്കി.

1964 മുതൽ ബ. കുരുവിളയച്ചനെ സഹായിക്കുന്നതിനും പിന്നീടു് തോട്ടത്തിൻറെ ചാർജ് ഏറെറടുക്കുന്നതിനുമായി ഫാ. തോമസ് പിണമറുകിൽ അവർകളേക്കൂടി തോട്ടത്തിൽ താമസിപ്പിച്ചിരുന്നു. 1969 മെയ് മാസം 1-നു തോട്ടത്തിൻറെ മുഴുവൻ ചാർജും ബ. തോമസച്ചനെ ഏല്പിച്ചിട്ടു ബ. കുരുവിളയച്ചൻ ഇപ്പോൾ സ്വന്തം ഇടവകയിൽ വിശ്രമജീവിതം നയിക്കുന്നു.

അനുതാപം

മതാത്മകജീവിതത്തിൽ നവീകരണം പ്രസംഗിച്ച പ്രവാചകനാണു യോവേൽ. ആദ്ധ്യാത്മിക നവോത്ഥാനം അനുതാപത്തെ അനുധാവനം ചെയ്യുകയേയുള്ളു എന്നും അദ്ദേഹത്തിനറിയാമായിരുന്നു. അനുതാപമുണ്ടെങ്കിലേ നവീകരണം നടക്കൂ. നവജീവിതത്തിൻറെ ആദ്യപടിയാണ് അനുതാപം. ഇതുകൊണ്ടാണു പി. യോഹന്നാൻ സ്നാപകൻ കർത്താവിൻറെ വഴിയൊരുക്കുവാനായി അനുതാപം പ്രസംഗിച്ചതു; (Mt. 3:2) ഈശോയും ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു. (Mt. 3:11) ധൂർത്തപുത്രൻ നവജീവിതം ആരംഭിച്ചതു് പിതാവിന്റെ ഭവനത്തിൽ വെച്ചല്ല, വിദേശത്തുവച്ചാണു്. ‘പിതാവേ; അങ്ങേയ്ക്കും സ്വർഗ്ഗത്തിനുമെതിരായി ഞാൻ തെറ്റു ചെയ്തുപോയി’ എന്നു് മാപ്പപേക്ഷിക്കുവാൻ തീരുമാനിച്ചപ്പോഴാണ്. ഹൃദയം അനുതാപത്താൽ തകരുമ്പോൾ ആകാശകവാടങ്ങൾ തുറക്കപ്പെടുകയും അനുഗ്രഹത്തിന്റെ ഉറവകൾ ഒഴുകുവാൻ തുടങ്ങുകയും ചെയ്യും. ‘തകർന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ല’ എന്നും സങ്കീർത്തകൻ പറയുന്നു. (സങ്കീ. 51:19)

യോവേലിൻറെ കാലത്തു ദൈവം ഇസ്രായേൽക്കാരെ വെട്ടുക്കിളിവഴി ശിക്ഷിച്ചു. അവ പച്ചയായ സകലതും നശിപ്പിച്ചുകളഞ്ഞു. ഈ നാശത്തെ തുടർന്നു് നീണ്ട ഒരു വരൾച്ചയും ക്ഷാമവും വരാനിരിക്കുന്ന വലിയ വിപത്തിന്റെ അടയാളങ്ങളായി യോവേലിന്റെ പ്രവാചകദൃഷ്ടിയിൽപെട്ടു. ആ വലിയ വിപത്തുണ്ടാകാതിരിക്കാൻ വേണ്ടി യോവേൽ ഇസ്രായേൽക്കാരെ അനുതാപത്തിലേക്കു ക്ഷണിച്ചു. അനുതാപസൂചകമായി ചാക്കെടുത്തതുകൊണ്ടോ ചാരം പൂശിയതുകൊണ്ടോ വസ്ത്രം കീറിയതുകൊണ്ടോ മാത്രം അർത്ഥമില്ലെന്നും, വസ്ത്രമല്ല ഹൃദയമാണു ഭേദിക്കേണ്ടതെന്നും, അങ്ങനെ അനുതാപത്തോടെ ജീവിത നവീകരണത്തിനു തയ്യാറാകണമെന്നും യോവേൽ അവരെ ഉപദേശിച്ചു. — പ്രാ.മ.

Rev. Fr. Kuruvila Kallarackal (Karickatturumpil) – English Biography & History

First Son of Kuruvila KunjuVarkey Karickatturumpil • Seventh Generation • Born May 12, 1892

KunjuVarkey Kuruvila (Rev. Fr. Kuruvila Kallarackal), the eldest son of 6th-generation Kallarackal Karickatturumpil Kuruvila KunjuVarkey, was born on May 12, 1892 (Edavam 1 in the Malayalam calendar). After completing his elementary schooling in Kanjirappally and Bharananganam, he joined St. Berchmans (S.B.) High School, Changanacherry, in the First Form alongside Kuttiyachan of Kollamkulathu. Residing together at the boarding house under the mentorship of Rev. Fr. Valiyapurackal, they completed their high school education. Subsequently, Kuruvila, Kuttiyachan, and Kunhammachan Karimbanal enrolled in the Intermediate class in Tiruchirappalli (Trichy).

In 1915, Kuruvila entered the Changanacherry Minor (Petty) Seminary. Following this, in January 1916, accompanied by Sebastian Mattom (of Bharananganam) and Mathew Mannooramparambil (of Palai), he joined the Papal Seminary in Kandy (Sri Lanka) to commence formal priestly studies. After eight years of rigorous formation, all three were ordained priests on December 16, 1923, celebrated their First Mass on December 17, and returned joyfully to their homeland.

Educational & Diocesan Roles in Changanacherry (1923–1935)

The Bishop of Changanacherry first appointed Fr. Kuruvila as Hostel Warden and Religion Teacher at S.B. College, then operating near Pareppally in Changanacherry. Soon after, he was appointed Boarding Manager and High School Religion Teacher at St. Berchmans High School. When the then Director of Education, Mr. Rangaswami Iyengar, granted permission for private schools to conduct religious instruction during regular school class hours, Fr. Kuruvila enjoyed the rare privilege of teaching 24 periods of Catechism per week across all eight divisions of S.B. High School.

In 1933, Fr. Kuruvila was appointed Manager of St. Joseph's Orphanage Press and the attached Weaving School. However, before completing two years in this position, in 1935, Bishop Mar James Kalacherry appointed him Manager of the Diocesan Rubber Estate at Erumely.

Kudukkuvally Diocesan Rubber Estate (1935)

Bishop Kalacherry informed Fr. Kuruvila of this appointment only moments before setting out on his journey to Rome in 1935, after all travel preparations were complete. Though stepping into an entirely unfamiliar administrative sphere caused Fr. Kuruvila brief apprehension, he gladly accepted in obedience to his Bishop's command. On May 8, 1935, accompanied by Rev. Fr. Ittiparambil, he assumed charge of the estate.

“Across every hill of the Malayalam land,
Coffee and tea alike have faded away;
Rubber has begun reaching full yield.
‘The tree that bears golden fruit’—
Thus the chorus of poets extols it.” (Deepika)

As reflected even in newspaper poetry of the era, settlers and planters poured into the eastern hills in pursuit of rubber cultivation. Around 1915, an organized migration wave had already spread from the Kanjirappally and Meenachil taluks into the Erumely region. Foremost among these rubber plantation pioneers was Chackochan Karippaparambil. At the request of Bishop Mar Thomas Kurialacherry and Very Rev. Msgr. Jacob Kallarackal, Chackochan—renowned for his plantation expertise—was entrusted with founding a rubber estate for the Diocese of Changanacherry. Working swiftly, by around 1920–1922 he acquired approximately 130 acres at Kudukkuvally and completed rubber planting.

“O Lord, my heart is not proud, nor are my eyes haughty;
I do not meddle in things beyond my measure.
Like a child resting in its mother's lap, I have humbled and stilled my soul.
Let Israel hope in the Lord from this time forth and forevermore.”
— Psalm 130 (131)

Because Chackochan Karippaparambil had over 1,000 acres of personal and joint estate holdings to supervise, the Bishop placed the diocesan plantation under Rev. Fr. Kuruvinakunnel and later Rev. Fr. Koithara. After four to five years of praiseworthy management, Fr. Koithara had to return due to ill health. Subsequent to 1928–1929, global rubber prices collapsed so severely that cultivation ceased to be profitable, bringing estate operations to a halt for a period. When prices began recovering around 1933–1934, Bishop Kalacherry appointed Fr. Kuruvila to revive and manage the estate.

Catholics formed the vanguard of the pioneer rubber farmers across the Erumely belt, yet pastoral amenities for these settlers were exceedingly scarce. The nearest established parish church was the old Koratty church situated on the far northern edge; none of today's parishes at Manipuzha, Kannimala, Vechuchira, or Erumely existed then. Throughout this vast region, the Kudukkuvally Estate Chapel was the sole spiritual sanctuary for Sunday Mass and sacraments. Consequently, alongside estate management, Fr. Kuruvila bore the full pastoral ministry for the entire pioneer Christian community.

Establishing the Diocesan High School in Erumely (1945–1949)

Chackochan Karippaparambil—who had been like an “uncrowned king” in Erumely, beloved and trusted by all—later shifted his agricultural ventures to Mannarkkad in Malabar, gradually parting with his holdings in Erumely. By around 1945, all that remained in his personal possession there was a Class 7 Middle School he had founded and managed, along with its grounds.

When Chackochan decided to hand the school over to a private agency, both Chackochan and his son K. J. Thomas repeatedly appealed to Fr. Kuruvila as the representative of the Archdiocese of Changanacherry, urging that the Diocese purchase the institution for fair compensation rather than lose it to external private interests. Although Old Koratty and Manipuzha parishes existed nearby, neither stepped forward to take it on due to resource constraints. Thus, pressure mounted from both Chackochan and the people of Erumely upon Fr. Kuruvila to acquire the school. Recognizing the urgency, Fr. Kuruvila consulted thoughtfully and placed the matter before Bishop Kalacherry:

“In rapidly growing Erumely, the majority of residents are Catholics. Neither the local faithful nor local Catholic institutions possess the means to assume and operate this school. This institution is destined to grow into a full High School. Should an outside private agency take it over, Catholics across this region will lose their rightful educational standing, so pivotal is this school's future.”

Bishop Kalacherry consented without hesitation. The land, building, and school equipment were purchased and legally registered to the Diocese for ₹5,000. Fr. Kuruvila was appointed Manager, and from that day onward, all operating expenses of the school were met directly from Kudukkuvally Estate revenues.

Soon upgraded into a full Middle School, the institution obtained Government Sanction to become a High School in 1949. Bishop Kalacherry appointed Rev. Fr. Antony Kaithara, B.A., L.T. as Headmaster of Erumely English High School, instructing Fr. Kuruvila in a personal letter dated May 28, 1949:

Bishop's House, Changanacherry • 28th May, 1949

Rev. Fr. Kuruvilla,
I am sending tomorrow Fr. Antony Kaithara to you, in order to be appointed Headmaster of our new High School at Erumely. Please give him therefore the necessary orders. Heartily blessing you both and the School,

I am, + James Kalacherry,
Bishop of Changanacherry
To: Rev. Fr. K. Kallarackal, Erumely.

Although the outgoing Middle School Headmaster, T. T. Mathew, B.A., L.T., reacted strongly and organized an agitation against the appointment, the protests failed; the vast majority welcomed the school being placed under priestly leadership, even though T. T. Mathew's faction continued to pose periodic opposition to Fr. Kaithara and subsequent headmasters.

Establishing Erumely Clarist Convent

With the opening of the High School, the Primary section had to be separated and organized independently. Sisters of the Franciscan Clarist Congregation were brought from Changanacherry to take charge of the Primary school. As no residence existed for them in Erumely, Fr. Kuruvila generously vacated his own Kudukkuvally Estate bungalow as a temporary measure (initially expected to last three months), arranging for the Sisters to commute roughly 1.5 miles daily to teach at Erumely. Circumstances kept the Sisters living at Kudukkuvally for nearly three years.

When Mr. M. M. Joseph Madathissery donated half an acre of land for the convent near the school, Fr. Kuruvila constructed a permanent convent building at the estate's expense, enabling the Sisters to relocate beside the school.

Founding Erumely Parish Church & Transition of School Management (1952)

The next pressing need for the people of Erumely was a parish church. Soon after acquiring the school, Fr. Kuruvila set out to locate suitable church land. The property bordering the north side of the school compound belonged to the Karippaparambil family. Accompanied by his uncle (chittappan), Executive Engineer Mr. K. C. Thomas Anathanam, Fr. Kuruvila visited the landowner, Mrs. Philomina Dominic. She gladly consented to donate half an acre at the exact site Fr. Kuruvila indicated. At Mrs. Philomina's direction, Mr. K. C. Thomas personally surveyed and demarcated the land, and the gift deed was registered to the Church. Initially, a chapel was operated in a simple shed below the present church under Rev. Fr. Antony (Kaithara); later, Mr. Pappan Chembakathunkal built the present church edifice at his own expense, and Erumely became an independent parish.

In the school's formative years, Fr. Kuruvila walked the 1.5 miles from the estate to the school almost daily. Once the school, a resident priest, and a chapel were securely established at Erumely, following the consecration of Bishop Mar Mathew Kavukatt, Fr. Kuruvila earnestly requested relief from school management. By episcopal order dated April 1, 1952, Bishop Kavukatt relieved Fr. Kuruvila and transferred school management to Headmaster Rev. Fr. Antony Kaithara:

Blessing to Rev. Fr. Kuruvila Kallarackal, Manager, St. Thomas High School, Erumely:

In accordance with your request, We hereby relieve you from the management of the aforesaid school and appoint the Headmaster, Rev. Fr. Antony Kaithara, as Manager in your stead. Kindly take the necessary steps within two weeks to effect the transfer of management. A true copy of this order is to be handed over to Rev. Fr. Antony for further action.

Bishop's House, Changanacherry • April 1, 1952 — (Signed & Sealed) + Mathew Kavukatt, Bishop of Changanacherry

Founding of Kannimala Church (1955)

Over time, every surrounding settlement that had relied on Kudukkuvally Chapel gained its own local church—except the residents of Kannimala, for whom a local church became an urgent necessity. Fr. Kuruvila promised the faithful of Kannimala that if they constructed a temporary shed on a convenient central site, he would travel there to celebrate Sunday Mass for them.

Surpassing all expectations, within less than a week the residents arranged a plot and finished erecting the chapel shed! Once ecclesiastical permissions were granted, regular Sunday liturgies commenced.

And Jesus said to them: “Suppose one of you has a friend, and goes to him at midnight and says to him, ‘Friend, lend me three loaves of bread; for a friend of mine has arrived on a journey, and I have nothing to set before him.’ And he answers from within, ‘Do not bother me; the door has already been locked, and my children are with me in bed; I cannot get up and give you anything.’ I tell you, even though he will not get up and give him anything because he is his friend, at least because of his persistence he will get up and give him whatever he needs.” — (Luke 11:5–8)

For nearly two years Mass was celebrated in that shed. Recognizing that establishing a true parish required a resident priest, Fr. Kuruvila advised the Bishop to appoint a priest as Headmaster of Kannimala U.P. School. Acting swiftly, Bishop Mar Mathew Kavukatt transferred Rev. Fr. Mathew Alumkal, B.A., L.T. as Headmaster and Vicar of Kannimala:

RT. REV. DR. MATHEW KAVUKATT, B.A., D.D. • Bishop of Changanacherry
Bishop's House, Changanacherry, T. C. State, S. India • June 5, 1955

Dear Rev. Father,
Rev. Fr. Mathew Alumkal has been transferred from the High School here to serve as Headmaster of the school at Kannimala. He has been instructed to reside with you temporarily for the time being. Kindly make the necessary arrangements for his accommodation.

With hearty blessing,
+ Mathew Kavukatt, Bp. of Changanacherry

Fr. Alumkal initially stayed with Fr. Kuruvila at the Kudukkuvally bungalow until parishioners built residence quarters near the school. Through Fr. Alumkal's subsequent labors, the present Kannimala Church and parish grounds took permanent shape.

Modernization of Kudukkuvally Estate & Retirement (1935–1969)

Throughout his 34 years at Kudukkuvally, Fr. Kuruvila devoted himself wholeheartedly to the comprehensive development of the estate. Because the plantation lands lacked formal government patta (title assignment) at first, the early period suffered occasional disputes and encroachments; shortly after taking charge, Fr. Kuruvila paid the required government land and timber fees to secure full legal title (patta).

He replaced the outdated smokehouse with a modern smokehouse and storehouse calibrated for the 150-acre estate, demarcated and secured boundaries with stone retaining walls, and built worker housing quarters (layams) across estate divisions. Most significantly, starting in 1953, he launched a phased replanting program using high-yielding clonal rubber saplings, successfully completing the full replanting of all 150 acres by 1969 without excessive capital debt.

Beginning in 1964, Rev. Fr. Thomas Pinamarukil resided at the estate to assist Fr. Kuruvila and prepare for succession. On May 1, 1969, after entrusting full responsibility of the estate to Fr. Thomas Pinamarukil, Fr. Kuruvila retired to spend his peaceful twilight years in his native parish.

Closing Spiritual Meditation: Repentance (അനുതാപം)

The Prophet Joel was a herald of renewal in religious life, knowing that authentic spiritual awakening can only follow genuine repentance. Without contrition there is no renewal; repentance is the threshold of new life. Thus St. John the Baptist preached repentance to prepare the way of the Lord (Matt. 3:2), and Jesus proclaimed the Kingdom of God (Matt. 3:11). The Prodigal Son began his new life not upon entering his father's house, but in a distant land the very moment he resolved: “Father, I have sinned against heaven and before you.” When the heart breaks in contrition, the floodgates of heaven open and streams of grace pour forth; as the Psalmist declares, “A broken and contrite heart, O God, You will not despise” (Psalm 51:19).

In the days of Joel, when locusts stripped the land bare and impending drought and famine foreshadowed calamity, the prophet summoned Israel to repentance—teaching that sackcloth, ashes, and torn garments avail nothing unless one rends not the garment, but the heart, turning wholly toward spiritual renewal.