കുടുംബ ചരിത്രം (Malayalam History)
ഏഴാം തലമുറ – ചാക്കോച്ചൻ കരിക്കാട്ടുറുമ്പിൽ:
ആറാംതലമുറക്കാരനായ കുരുവിള കുഞ്ഞുവർക്കിയുടെ 4- ാമത്തെ പുത്രനായ ചാക്കോച്ചൻ 1901 സെപ്തംബർ 1- ാംതീയതി ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറുമ്പനാടത്തു പവ്വത്തിൽ ഉലഹന്നാൻറെ പുത്രി മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിനോടും സഹോദരങ്ങളോടും സഹകരിച്ചു് ദേഹണ്ഡങ്ങളും മററും നടത്തി. ഇങ്ങനെ മാതാപിതാക്കന്മാരോടൊന്നിച്ചു ജീവിച്ചിരുന്ന കാലത്തു വർക്കി, വർക്കി, ജോൺ, മറിയ, കുരുവിള, തൊമ്മി, ഏലി, തൊമ്മി ഇങ്ങനെ 8 സന്താനങ്ങൾ ചാക്കോയ്ക്കുണ്ടായി. ഇതിൽ ഒന്നാമത്തെ സന്താനമായ വർക്കിയും ആറാമത്തെ സന്താനമായ തൊമ്മിയും ശൈശവത്തിൽ തന്നെ മരിച്ചു പോയി. പിൽക്കാലം തമ്പലക്കാട്ടു മുറിയിൽ ആനക്കല്ലിലുള്ള മുണ്ടയ്ക്കൽ പുരയിടത്തിൽ പിതാവ് പണിയിച്ചിരുന്ന വീട്ടിലേക്കു മാറിത്താമസിച്ചു. 1943 മാർച്ച് 4- ാം തീയതി രണ്ടാമത്തെ സന്താനമായ വർക്കിയും പരലോക പ്രാപ്തനായി. പിന്നീടു് മത്തായി, ഇട്ടിയവിരാ, ജോസഫ്, അന്നമ്മ എന്നീ സന്താനങ്ങൾ കൂടി ജനിച്ചു.
1 & 2. വർക്കി & വർക്കി
ചാക്കോച്ചന്റെ ആദ്യത്തെ സന്താനമായ വർക്കി ശൈശവത്തിൽ തന്നെ മരണമടഞ്ഞു. രണ്ടാമത്തെ സന്താനമായ വർക്കി 1943 മാർച്ച് 4- ാം തീയതി പരലോകപ്രാപ്തനായി.
3. ജോൺകുട്ടി, B.A. • കാഞ്ഞിരപ്പള്ളി
ചാക്കോച്ചൻറെ 3- ാമത്തെ സന്താനമായ ജോൺകുട്ടി കോളേജ് വിദ്യാഭ്യാസം നടത്തി B.A. പാസ്സായി. ഇദ്ദേഹം ചങ്ങനാശേരി കളരിക്കൽ അഡ്വക്കേറ്റ് കെ. ചാക്കോയുടെ പുത്രി മേരിക്കുട്ടിയെ വിവാഹം കഴിച്ചു. ജിമ്മി, റെജി, മറിയമ്മ, വക്കച്ചൻ, റെറസി, ജോൺ, ആനി, എലിസബത്ത് എന്നീ സന്താനങ്ങൾ ഇദ്ദേഹത്തിനുണ്ടു്. ഇതിൽ മൂത്തപുത്രനായ ജിമ്മിച്ചൻ പ്രീ ഡിഗ്രി പാസായശേഷം അണ്ണാമല യൂണിവേഴ്സിററിയിൽ B.A (Tourism) പഠിച്ചുകൊണ്ടിരിക്കുന്നു. ജോൺകുട്ടി കാഞ്ഞിരപ്പള്ളിയിൽ പ്രശസ്തമായ രീതിയിൽ ഒരു അച്ചടിശാലയും അതോടനുബന്ധിച്ച് ഒരു സെയിൽസ് ഡിപ്പോയും നടത്തിവരുന്നു. ഇദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ കുടുംബസമേതം താമസിക്കുന്നു.
“പ്രകൃത്യാ മറഞ്ഞിരിക്കുന്നവനും, പ്രവൃത്തികളിൽ സ്വയം വെളിപ്പെടുത്തുന്നവനുമായ ദൈവമേ, ആകാശവും ഭൂമിയും അങ്ങേ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്നു. അങ്ങേയ്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ ഞങ്ങൾ കടപ്പെട്ടവരാകുന്നു. നിത്യപിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ.”
4. മറിയമ്മ • പ്രവിത്താനം
നാലാമത്തെ സന്താനമായ മറിയമ്മയെ പ്രവിത്താനം ഐപ്പമ്പറമ്പിക്കുന്നേൽ തോമസിന്റെ മകൻ അലക്സ് (കുഞ്ഞു്) വിവാഹം ചെയ്തു. ബാബു, ജോയി, സാലി, അലക്സ്, കുഞ്ഞുമോൾ എന്നീ സന്താനങ്ങൾ ഇവർക്കുണ്ട്. കുഞ്ഞു് 1974 ജൂലൈ 5- ാംതീയതി ഹൃദയ സ്തംഭനംമൂലം നിരൃാതനായി.
5. കുറുവച്ചൻ, B.Com., B.L. • സ്റ്റേറ്റ് ബാങ്ക്
ചാക്കോച്ചൻറെ 5- ാമത്തെ സന്താനമായ കുറുവച്ചൻ, B.Com, B.L. പാസായശേഷം ചങ്ങനാശേരിയിൽ കുറുപ്പമ്പറമ്പിൽ കുര്യാക്കോസിൻറ മകൾ റോസ (തങ്കമ്മ) യെ വിവാഹംചെയ്തു. സന്താനങ്ങളായി വക്കച്ചൻ, മറിയമ്മ, അന്നു, ബിൻസി, കൊച്ചുറാണി, റോസി എന്നിവരുണ്ട്. കുറുവച്ചൻ സ്റ്റേറ്റ് ബാങ്ക് ഏജൻറായി ജോലിനോക്കുന്നു.
6. തൊമ്മി
ആറാമത്തെ സന്താനമായ തൊമ്മി ശൈശവത്തിൽ തന്നെ നിര്യാതനായി.
7. ഏലിമ്മ • പൂഞ്ഞാർ
ചാക്കോച്ചൻറെ 7- ാംമത്തെ സന്താനമായ ഏലിമ്മയെ പൂഞ്ഞാററിൽ തെള്ളിയിൽ ചാക്കോച്ചൻ മകൻ കുട്ടിയച്ചൻ (Jacob C. Thelly B.A.B.L, Advocate) വിവാഹം കഴിച്ചു. അവർക്കു് പ്രിയാ എന്നൊരു പെൺകുട്ടിയുണ്ടായി. 3 മാസത്തിനു ശേഷം പ്രസ്തുത കുഞ്ഞ് മരണമടഞ്ഞു.
8. തൊമ്മച്ചൻ • മഞ്ഞപ്പള്ളി
8- ാംമത്തെ സന്താനമായ തൊമ്മച്ചൻ, എടത്വാ വെള്ളാപ്പള്ളിയിൽ വി.സി. കുഞ്ചെറിയായുടെ മകൾ ബേമ്മയെ വിവാഹം ചെയ്തു. സന്താനങ്ങളായി മറിയമ്മ, ചാക്കോച്ചൻ, അന്നമ്മ, ഏലമ്മ എന്നിവരുണ്ടു്.
9. മത്തായിച്ചൻ • ഉടുമ്പഞ്ചോല
ചാക്കോച്ചൻറെ 9- ാമത്തെ സന്താനമായ മത്തായിച്ചൻ മാന്നാനത്തു തയ്യിൽ (പൂനാത്ത്) ലൂക്കാച്ചൻറെ മകൾ ലില്ലിക്കുട്ടിയെ വിവാഹം കഴിച്ചു. ഇവർക്കു് ജോമി, ജിജി, ജോജി, ജിസ്സി എന്നീ സന്താനങ്ങളുണ്ടു്. ഇദ്ദേഹം കുടുംബസഹിതം ഉടുമ്പഞ്ചോലയുള്ള ഏലത്തോട്ടത്തിൽ താമസിക്കുന്നു.
10. ഇട്ടിയവിരാ (ഇട്ടിരാച്ചൻ)
10- ാംമത്തെ സന്താനമായ ഇട്ടിയവിരാ (ഇട്ടിരാച്ചൻ) ചമ്പക്കുളത്തു കുർയ്യാളശേരി ചാക്കോച്ചൻ മകൾ ആനിമ്മയെ വിവാഹം കഴിച്ചു. മറിയമ്മ, ചാക്കോച്ചൻ എന്നീ സന്താനങ്ങൾ ഇവർക്കുണ്ടു്.
11. ജോസ്, B.Sc. • ആനക്കല്ലു്
ചാക്കോച്ചൻറെ 11- ാംമത്തെ സന്താനമായ ജോസ് B.Sc. പാസായതിനുശേഷം പഴയിടം പാമ്പൂരിയ്ക്കൽ മാത്യുവിൻറെ മകൾ പുഷ്പമ്മയെ വിവാഹം കഴിച്ചു. ഇദ്ദേഹം മാതാവിനോടൊത്തു കുടുംബത്തിൽ താമസിക്കുന്നു.
12. അന്നമ്മ • തൃപ്പുണിത്തുറ
12- ാമത്തെ സന്താനമായ അന്നമ്മയെ വൈക്കത്തെ പഴേകടവിൽ ജോസഫിൻറെ മകൻ തരിയച്ചൻ B.Com. വിവാഹം കഴിച്ചു. ഇവർക്കു നിഷാ എന്നൊരു പെൺകുട്ടിയുണ്ടു്. തരിയച്ചൻ സ്റ്റേറ്റ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥനാണു്. ഇവർ തൃപ്പുണിത്തുറയിൽ താമസിക്കുന്നു.
ചരമവും സംസ്കാരവും
ചാക്കോച്ചൻ 1964 മാർച്ച് 28- ാം തീയതി മരണമടഞ്ഞു. ആനക്കല്ലു് പള്ളി സിമിത്തേരിയിൽ കുടുംബക്കല്ലറയിൽ സഹോദരൻ ഫാ. കുരുവിള കല്ലറയ്ക്കലിൻറെ പ്രധാന കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ശവസംസ്കാരം നടന്നു.
Family History (English Translation)
Seventh Generation – Chackochan Karickatturumpil:
Chacko (Chackochan) Karickatturumpil, the fourth son (sixth child) of sixth-generation Kuruvila KunjuVarkey Karickatturumpil, was born on September 1, 1901. Following the completion of his education, he married Mariyamma, daughter of Ulahannan Powathil of Kurumbanadam. He worked actively in agriculture and family enterprises, cooperating harmoniously with his father and brothers.
During the years the couple lived together with his parents in the ancestral home, eight children were born to them: Varkey, Varkey, John, Mariya, Kuruvila, Thommy, Aeli, and Thommy. Among them, the first child, Varkey, and the sixth child, Thommy, died in early infancy. Later, the family relocated to a newly built house constructed by his father at the Mundakkal homestead in Anakkallu (Thambalakkad muri). On March 4, 1943, their second child, Varkey, also passed away to his heavenly reward. Following their move to Mundakkal, four more children were born: Mathew, Ittiavirah, Joseph, and Annamma — making twelve children in total.
1 & 2. Varkey & Varkey
The firstborn child, Varkey, passed away in infancy. The second child, also named Varkey, passed away on March 4, 1943.
3. Johnkutty, B.A. • Printing Press, Kanjirapally
Chackochan's third child, Johnkutty (John), pursued higher collegiate education and graduated with a Bachelor of Arts (B.A.) degree. He married Marykutty, daughter of Advocate K. Chacko of Kalarickal, Changanacherry. They are blessed with eight children: Jimmy, Reji, Mariyamma, Vackachan, Ressi, John, Annie, and Elizabeth. Among them, the eldest son, Jimmichan, completed his Pre-Degree course and is pursuing his B.A. in Tourism at Annamalai University. Johnkutty owns and successfully operates a well-known printing press and an affiliated sales depot in Kanjirapally, where he resides with his family.
“O God, who are by nature hidden and who reveal yourself in your works, heaven and earth proclaim your glory. We are bound to offer praise, honour, thanksgiving, and adoration to you, Lord of all, Eternal Father, Son, and Holy Spirit.”
4. Mariyamma • Ippamparambinkunnel, Pravithanam
The fourth child, Mariyamma, married Alex (Kunjue), son of Thomas Ippamparambinkunnel of Pravithanam. They were blessed with five children: Babu, Joy, Sally, Alex, and Kunjumol. Alex (Kunjue) passed away suddenly from cardiac arrest on July 5, 1974.
5. Kuruvachan, B.Com., B.L. • State Bank Manager
Chackochan's fifth child, Kuruvachan (Kuruvila), earned B.Com. and B.L. degrees, and married Rosa (Thankamma), daughter of Kuriakose Kuruppamparambil of Changanacherry. Their children are Vackachan, Mariyamma, Annu, Bincy, Kochurani, and Rosy. Kuruvachan serves professionally as an Agent / Branch Manager with the State Bank.
6. Thommy (Infant)
The sixth child, Thommy, died in early infancy.
7. Aelimma • Thelly House, Poonjar
Chackochan's seventh child, Aelimma, married Jacob C. Thelly (Kuttiyachan), B.A., B.L., Advocate, son of Chackochan Thelly of Poonjar. They had a daughter named Priya, who sadly passed away after three months.
8. Thommachan • Manjappally
The eighth child, Thommachan (Thommy), married Baby (Bemina), daughter of V.C. Kuncheria Vellappally of Edathua. They have four children: Mariyamma, Chackochan, Annamma, and Aelamma.
9. Mathayichan • Udumbanchola Cardamom Estate
The ninth child, Mathayichan (Mathew), married Lillykutty, daughter of Lookachan Thayyil (Poonath) of Mannanam. They have four children: Jomy, Jiji, Joji, and Jissy. He resides with his family at the family's cardamom estate in Udumbanchola.
10. Ittiavirah (Ittirachan) • Manjappally
The tenth child, Ittiavirah (Ittirachan), married Annamma, daughter of Chackochan Kurialassery of Champakulam. They have two children: Mariyamma and Chackochan.
11. Jose, B.Sc. • Mundakkal Homestead, Anakkallu
The eleventh child, Jose (Joseph), earned his B.Sc. degree and married Pushpamma, daughter of Mathew Pambooryckal of Pazhayidom. He resides in the ancestral homestead at Anakkallu together with his mother.
12. Annamma • Thrippunithura
The twelfth child, Annamma, married Thariyachan, B.Com., son of Joseph Pazhekadavil of Vaikom. They have a daughter named Nisha. Thariyachan is an officer in the State Bank, and the family resides in Thrippunithura.
Demise and Funeral
Chackochan passed away on March 28, 1964. A solemn funeral was conducted at the family vault in the cemetery of Anakkallu Church, with his brother, Rev. Fr. Kuruvila Kallarackal, officiating as the chief celebrant.